Advertisment

സുപ്രീം കോടതി വിധി വന്നപ്പോൾ ശബരിമലയിൽ സ്ത്രീ പ്രവേശനം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ബിജെപി; പുതിയ സത്യവാങ്മൂലമില്ല; പ്രചരണം തെറ്റ്: നിയമമനിര്‍മാണം മൗഢ്യം; ശബരിമലയുടെ പേരില്‍ ശ്രദ്ധതിരിക്കാന്‍ ശ്രമമെന്ന് എം.എ.ബേബി

New Update

തിരുവനന്തപുരം: ശബരിമലയുടെ പേരില്‍ ശ്രദ്ധതിരിക്കാന്‍ ശ്രമമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. യുവതീപ്രവേശം ആവശ്യപ്പെട്ടത് ബിജെപി പ്രവര്‍ത്തകരായ സ്ത്രീകള്‍ എന്നും ആരോപണം. സുപ്രീം കോടതി വിധി വന്നപ്പോൾ സ്ത്രീ പ്രവേശനം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

ശബരിമലയിൽ നിയമമനിര്‍മാണം മൗഢ്യമാണ്. പുതിയ സത്യവാങ്മൂലം നല്‍കുമെന്ന പ്രചാരണം തെറ്റാണ്. ശബരിമല വിധി വന്നതിനുശേഷം മാത്രം ചിന്തിക്കേണ്ട വിഷയമാണിത്. വിധി നടപ്പാക്കുന്നത് സാമൂഹികസംഘര്‍ഷത്തിനു വഴിവച്ചുകൂടാ.

പാര്‍ട്ടിവീക്ഷണം ബലം പ്രയോഗിച്ച് നടപ്പാക്കില്ല. സ്ത്രീകളുടെ തുല്യതയെ കുറിച്ച് പാർട്ടികൾക്കുള്ള നിലപാട് എല്ലാവർക്കും അറിയാവുന്നതാണ്. യുഡിഎഫിന് വിഷയദാരിദ്രമാണെന്നും ബേബി പറ‍ഞ്ഞു.

sabarimala ma baby ma baby speaks
Advertisment