തിരുവനന്തപുരം : ഇരട്ടവോട്ട് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം. വോട്ടര്‍മാരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത് സിംഗപ്പൂരില്‍ ഹോസ്റ്റ് ചെയ്ത വെബ്‌സൈറ്റിലാണെന്ന് സിപിഎം പിബി അംഗം എം എ ബേബി പറഞ്ഞു.
/sathyam/media/post_attachments/NXDg0UQkIP3NbQZomYdr.jpg)
വ്യക്തികളുടെ അനുമതിയോടെയല്ല വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ചെന്നിത്തലയുടേത് സ്വകാര്യതയ്ക്ക് മുകളിലുള്ള കടന്നുകയറ്റമാണ്. വ്യക്തിഗത വിവരങ്ങള്‍, ചിത്രങ്ങള്‍ അടക്കം വിദേശത്തേക്ക് കൈമാറിയതില്‍ ഗൗരവമായ നിയമപ്രശ്‌നങ്ങളുണ്ടെന്നും എംഎ ബേബി കുറ്റപ്പെടുത്തി.