എം എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിലെ ചതുപ്പ് നിലത്തിൽ ഇടിച്ചിറക്കി; സാങ്കേതിക തകരാര്‍ മൂലമെന്ന് വിശദീകരണം; സംഭവം യൂസഫലിയും ഭാര്യയും കടവന്ത്രയിലെ വീട്ടില്‍ നിന്ന് ലേക്ഷോര്‍ ആശുപത്രിയിലേക്ക് പോകുന്ന വഴി !

New Update

കൊച്ചി: എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിലെ ചതുപ്പ് നിലത്തിൽ അടിയന്തരമായി ഇറക്കി. എറണാകുളം പനങ്ങാടാണ് ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കിയത്. യൂസഫലിയും ഭാര്യയുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂസഫലി അടക്കം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർക്ക് പരിക്കുകൾ ഇല്ലെന്നും ഇവർ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Advertisment

publive-image

ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കടവന്ത്രയിലെ വീട്ടിൽ നിന്ന് ലേക്ഷോർ ആശുപത്രിയിലേക്ക് പോവുകയായിരുന്നു യൂസഫലി. ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനാണ് പോയതെന്ന് ലുലു ഗ്രൂപ്പ് അധികൃതർ അറിയിച്ചു.

സാങ്കേതിക തകരാര്‍ കാരണം അടിയന്തരമായി ഇറക്കുകയായിരുന്നു എന്നാണ് വിശദീകരണം. ഹെലികോപ്റ്റർ പവർ ഫെയ്‌ലർ ആണെന്നാണ് പ്രാഥമിക നിഗമനമെന്ന് പനങ്ങാട് സിഐ പ്രതികരിച്ചു. ആർക്കും പരിക്കില്ല. പൈലറ്റുമായി സംസാരിച്ചാലേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്നും സിഐ കൂട്ടിച്ചേര്‍ത്തു.

ma yusuf ali
Advertisment