ആ മനുഷ്യ സ്‌നേഹിയെ ദൈവം രക്ഷിച്ചു, ദൈവത്തിന് നന്ദി ! നിരവധി കുടുംബങ്ങളുടെ അത്താണിയായ യൂസഫലിയുടെ അദ്ഭുതകരമായ രക്ഷപ്പെടലില്‍ ദൈവത്തിന് നന്ദി പറഞ്ഞ് മലയാളികള്‍; ഒരുപാട് പേരുടെ കണ്ണീരൊപ്പിയ മനുഷ്യനാ, അങ്ങനൊന്നും ദൈവം കൈവിടില്ലെന്ന് സോഷ്യല്‍മീഡിയ ..!

New Update

കൊച്ചി: ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിലെ ചതുപ്പ് നിലത്തിൽ അടിയന്തിരമായി ഇറക്കി. കടവന്ത്രയിൽ നിന്ന് ലേക് ഷോർ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

Advertisment

publive-image

യന്ത്രത്തകരാര്‍ മൂലം യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ചതുപ്പ് നിലത്തില്‍ ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ . സംഭവത്തില്‍ ഈശ്വരന് നന്ദി പറഞ്ഞ് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിക്കഴിഞ്ഞു.

പാവങ്ങളുടെ അത്താണിയായ യൂസഫലിയെ അദ്ദേഹം ചെയ്ത നന്മയുടെ പേരില്‍ ദൈവം സഹായിക്കുകയായിരുന്നുവെന്നാണ് നിരവധി പേര്‍ കമന്റ് ചെയ്യുന്നത്. പാവങ്ങളുടെ കണ്ണീരൊപ്പിയ ആ നല്ല മനുഷ്യനെ അങ്ങനൊന്നും ഈശ്വരന്‍ കൈവിടില്ലെന്നും ഇനിയും ഒട്ടെറെ പേര്‍ക്ക് ആശ്വാസം നല്‍കാന്‍ അദ്ദേഹത്തിന് ആയുസ്സ് ബാക്കിയുണ്ടെന്നും മലയാളികള്‍ ഒന്നടങ്കം പറയുന്നു.

publive-image

കഷ്ടതകള്‍ അനുഭവിക്കുന്ന നിരവധി പേര്‍ക്കാണ് എംഎ യൂസഫലി എന്ന മനുഷ്യസ്‌നേഹി സഹായം നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ സഹായം ഏറ്റുവാങ്ങിയവരുടെ പ്രാര്‍ത്ഥന മൂലമാണ് വന്‍ ആപത്തില്‍ നിന്നും ഒരു പോറല്‍ പോലുമേല്‍ക്കാതെ അദ്ദേഹം രക്ഷപ്പെട്ടതെന്ന് സോഷ്യല്‍മീഡിയ വ്യക്തമാക്കുന്നു.

പരിക്കുകളൊന്നും ഇല്ലെങ്കിലും നിലവില്‍ യൂസഫലിയും ഭാര്യയും ആശുപത്രിയിലാണ്.

ma yusuf ali helicopter crash
Advertisment