08
Thursday December 2022

എബിനെ ചേര്‍ത്ത് പിടിച്ച്‌ യൂസഫലിയുടെ നന്മ; പ്രവാസിയായ പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി മകന്റെ അപേക്ഷ

news desk
Saturday, June 18, 2022

തിരുവനന്തപുരം: ജോലി സ്ഥലത്ത് മരണപ്പെട്ട അച്ഛന്റെ മൃതദേഹം നാട്ടിലേക്ക് വിട്ടുകിട്ടാനായി നിയമക്കുരുക്ക് നേരിട്ടതോടെ എം.എ യൂസഫലിയോട് സഹായഭ്യര്‍ത്ഥനയുമായി മകന്‍. ലോകകേരള സഭയുടെ ഓപ്പണ്‍ ഫോറത്തില്‍ കുട്ടികളോട് ചോദ്യം ചോദിക്കാനായി നിര്‍ദേശിച്ചപ്പോഴായിരുന്നു ലുലു ഗ്രൂപ്പ് മേധാവിക്ക് അടുത്തേക്കാണ് എബിന്റെ അപേക്ഷയെത്തിയത്. തിരുവനന്തപുരം ചെക്കക്കോണം ബാബു സദനത്തില്‍ ബാബു(46)വിന്റെ മൃതദേഹം വിട്ടുകിട്ടാനായിട്ടാണ് മകന്‍ എബിന്റെ അപേക്ഷ. നിയമക്കുരുക്കില്‍ പെട്ടുപോയ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള എല്ലാ നടപടികളും വേഗത്തിലാക്കുമെന്ന് എം.എ യൂസഫലി ഉറപ്പും നല്‍കി.

ലോകകേരള സഭയില്‍ മുഖ്യാതിഥിയായി എത്തിയ ലുലു ഗ്രൂപ്പ് മേധാവിയുടെ അടുത്തേക്കാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ എബിന്റെ അപേക്ഷയെത്തിയത്. ഓപ്പണ്‍ ഫോറത്തില്‍ കുട്ടികളുമായി സംവേദിക്കുമ്ബോഴായിരുന്നു എബിന്റെ അപേക്ഷയെത്തിയത്. കഴിഞ്ഞ 11 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തിരുന്ന പിതാവാ ബാബുവ് സൗദിയില്‍ മരണപ്പെട്ടിരിക്കുന്നു. നാട്ടിലേക്ക് മൃതദേഹമെത്തിക്കാന്‍ നിയമക്കുരുക്ക് നേരിടുന്നതോടെ സഹായം നല്‍കണമെന്നായിരുന്നു അപേക്ഷ. അപേക്ഷ സ്വീകരിച്ച എം.എ യൂസഫലിയോട് എബിന്‍ കാര്യങ്ങള്‍ വ്യക്തമാക്കി. ഇതോടെയാണ് കുടുംബത്തിന്റെ ദയനീയാവസ്ഥ ലുലു ഗ്രൂപ്പ് മേധാവിയും തിരിച്ചറിഞ്ഞത്.

11 വര്‍ഷമായി സൗദിയില്‍ കെട്ടിടനിര്‍മ്മാണ തൊഴില്‍ ചെയ്യുകയായിരുന്നു മരണപ്പെട്ട ബാബു. അഹമ്മദ് റുഹൈദ് എന്ന സ്‌പോണ്‍സറിന്റെ കീഴില്‍ നിന്നാണ് ജോലി ചെയ്ത് വന്നിരുന്നത്. കൊറോണ വന്നത് മൂലം അക്കാമ പുതുക്കാന്‍ കഴിയാതെ വന്നതോടെ മറ്റൊരു തൊഴില്‍ ബാബു കണ്ടെത്തി. അങ്ങനെ കുടുംബത്തിന്റെ പ്രാരാബ്ധം മാറ്റാനായി ജോലി ചെയ്ത് വരികയായിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 9ന് രാത്രിയില്‍ പിതാവിന്റെ വീഡിയോ കോള്‍ അവസാനമായി എത്തിയത്. പിന്നീട് ബാബുവിനെ കുറിച്ച്‌ യാതൊരു അറിവുമുണ്ടായില്ലെന്നും മകന്‍ എബിന്‍ പറയുന്നു. ഫോണും സ്വിച്ച്‌ ഓഫായ നിലയില്‍. നാട്ടിലുള്ള ബന്ധുവിനെ ഗള്‍ഫിലുള്ള പിതാവിന്റെ സുഹൃത്ത് വിവരം അറിയിച്ചതോടെയാണ് മരണവിവരം കുടുംബം അറിയുന്നത്. ജോലി സ്ഥലത്ത് സംഭവിച്ച അപകടത്തില്‍ ബാബു മരണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമമായി പിന്നീട്.

കഴിഞ്ഞ രണ്ട് വര്‍ഷമായി സ്‌പോണ്‍സറെ ബന്ധപ്പെട്ടിട്ടില്ലാത്തതിനാലും അക്കാമ പുതുക്കാന്‍ കഴിയാത്തതിനാലും മൃതദേഹം നാട്ടിലെത്തിക്കാനായി നിയമക്കുരുക്ക് മുറുകുകയാണ്. പ്രവാസി അസോസിയേഷന്‍ വഴി ഇന്ത്യന്‍ എംബസിക്കും, സൗദിയിലെ പൊലീസ് അധികാരികള്‍ക്കുമെല്ലാം അപേക്ഷ നല്‍കിയെങ്കിലും മൃതദേഹം ഇന്നും നാട്ടിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒടുവില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ നടപടിയും പൂര്‍ത്തിയാക്കി നല്‍കുമെന്ന് ഉറപ്പും നല്‍കി. വേദിയില്‍ വച്ചു തന്നെ സൗദിയിലെ ലുലു ഗ്രൂപ്പ് ഡയറക്ടറെ ഫോണില്‍ ബന്ധപ്പെട്ട് നിയമനടപടികള്‍ക്ക് സഹായം നല്‍കാന്‍ യൂസഫലി നിര്‍ദേശിച്ചു. ലുലുവിലെ അധികൃതര്‍ കുട്ടിയോട് തത്മയം തന്നെ വിവരങ്ങള്‍ തിരക്കി വിശദാംശങ്ങള്‍ കൈപ്പറ്റി. മൂന്ന് ദിവസത്തിനുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ചെയ്തിട്ടുണ്ടെന്ന് എം.എ യൂസഫലി വാക്കും നല്‍കിയതോടെയാണ് എബിന്‍ മടങ്ങിയത്.

More News

ഹൂസ്റ്റണ്‍: വേദപണ്ഡിതനും ഋഗ്വേദ ഭാഷാഭാഷ്യ കര്‍ത്താവുമായ ഒളപ്പമണ്ണ ഒ.എം. സി. നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മകളും മരുമകനും അമേരിക്കയില്‍ കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്നു. വെറും കഥകളല്ല, പുരാണത്തില്‍ നിന്നും ഉപനിഷത്തില്‍ നിന്നുമുള്ള അര്‍ത്ഥസമ്പുഷ്ടമായ കഥകള്‍. മനസ്സിലേക്ക് സനാതന ധര്‍മത്തിന്റെ വിത്തുപാകിയ കഥകള്‍ അമേരിക്കയില്‍ ജനിച്ചു വളരുന്ന മലയാളി കുട്ടികളിലേക്കും പകരുക കഥ കേട്ട് വളരുന്ന പുതു തലമുറ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയാണ് ‘ കഥാ വേള’ അവതരിപ്പിക്കുന്നത്. ഒളപ്പമണ്ണ ഒ.എം. സി […]

എസ്.എം.ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാമുദീൻ നാസർ സംവിധാനം ചെയ്യുന്ന ‘ഉത്തോപ്പിൻ്റെ യാത്ര’യുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. റിയാൻ പത്താൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മീര പിള്ളയാണ് നായിക. ഡിസംബർ 10ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ ഹരിപ്പാട്, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളാണ്. ട്രാവൽ മൂഡ് ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ ഒരുക്കുന്നത് ദിലീപ് ഷെറഫ് ആണ്. ചിത്രത്തിൽ പ്രമുഖ താരങ്ങളോടൊപ്പം ആരോമൽ ബി.എസ്, എൻ.വെങ്കിടാചലം, പ്രദീപ് ടി, ജോസ്വിൻ എബ്രഹാം ജോൺസൺ, നൗഫൽ, ഷമീർ എന്നിവരെ […]

തിരുവനന്തപുരം: മദ്യത്തിന്റെ പൊതുവിൽപ്പന നികുതി നാല് ശതമാനം വർദ്ധിപ്പിക്കണമെന്ന ബില്ല് പാസാക്കി നിയമസഭ. മയക്കുമരുന്ന് ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ മദ്യവില വർധിപ്പിക്കരുതെന്നാണ് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. ലാഭം മദ്യകമ്പനികൾക്ക് മാത്രമാണെന്നും പ്രതിപക്ഷം വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ ഈ നയം അംഗീകരിക്കാൻ കഴിയില്ലെന്ന് പിസി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. 23 പുതിയ ബാറുകൾക്ക് ഈ വർഷം മാത്രം അനുമതി നൽകിയെന്നും പ്രതിപക്ഷ അറിയിച്ചു. അതേസമയം,പുതിയ ബാറ് വന്നത് കൊണ്ട് വിൽപ്പന കൂടിയിട്ടില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. […]

ഡബ്ലിന്‍ : അപൂര്‍വ്വ വൈറസ് രോഗബാധയെ തുടര്‍ന്ന് അഞ്ച് വയസ്സുകാരന്‍ മരിച്ചതോടെ അയര്‍ലണ്ടില്‍ ഭീതി പടരുന്നു.ഐ ഗ്യാസ് എന്നും ഗ്രൂപ്പ് എ സ്ട്രെപ്പ് എന്നുമറിയപ്പെടുന്ന അപൂര്‍വ്വ ‘ഭീകര’നാണ് കുട്ടികള്‍ക്കിടയില്‍ പടരുന്നത്. ഇതു മുന്‍നിര്‍ത്തി ശക്തമായ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് എച്ച്. എസ് ഇ.ഇതിനെ ചെറുക്കാന്‍ മാത്രമായി വാക്സിനില്ലെന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. രോഗബാധയുണ്ടായാല്‍ ആന്റിബയോട്ടിക്കാണ് രക്ഷ. എന്നിരുന്നാലും ചില കേസുകളില്‍ രോഗം മൂര്‍ച്ഛിക്കുന്നതിന് വളരെ സാധ്യതയുണ്ട്.കോവിഡിന് ശേഷം സാമൂഹിക ഇടപെടലുകള്‍ വര്‍ധിച്ചതാണ് രോഗം പടരുന്നതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.അഞ്ച് വയസ്സിന് […]

തിരുവനന്തപുരം: സംസ്ഥാനത്തെ സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേഖലയിൽ വലിയ കുതിച്ചു ചാട്ടം. കഴിഞ്ഞ 8 മാസത്തിനിടെ 1,01,353 എംഎസ്എംഇ സംരംഭങ്ങൾ ആരംഭിച്ചതായി വ്യവസായ മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. എംഎസ്എംഇ ലൂടെ 6282 രൂപയുടെ ആഭ്യന്തര നിക്ഷേപമാണ് കേരളത്തിൽ നടന്നത്. 2,20,500 പേർക്ക് തൊഴിൽ ലഭിച്ചു. മലപ്പുറം, എറണാകുളം ജില്ലകളിൽ മാത്രം 10,000 ത്തിലധികം പുതിയ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. എട്ട് മാസം കൊണ്ട് ഒരു വർഷം കൊണ്ട് കൈവരിക്കാൻ ലക്ഷ്യമിട്ടത് യാഥാർത്ഥ്യമാക്കിയെന്നും മന്ത്രി പി […]

ഡബ്ലിന്‍ : രാത്രി താപനില രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൈനസ് നാലിലെത്തിയതോടെ കൊടുംതണുപ്പില്‍ പുതയുകയാണ് അയര്‍ലണ്ട്. കനത്ത തണുപ്പ്‌ പരിഗണിച്ച് ഇന്നു രാത്രിയും യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുകയാണ് മെറ്റ് ഏറാന്‍.താപനില മൈനസ് 4 ഡിഗ്രിയിലേക്ക് താഴുന്നത് മുന്‍നിര്‍ത്തിയാണ് ഇന്നു രാത്രി 10 മണി മുതല്‍ വെള്ളിയാഴ്ച രാവിലെ 10 മണി വരെ യെല്ലോ മുന്നറിയിപ്പ് നല്‍കിയത്. ഇന്ന് സ്നോ ഫാളും ഉണ്ടായേക്കാം പൂജ്യം മുതല്‍ +3 ഡിഗ്രി വരെ ആയിരിക്കും ഇന്നത്തെ ഏറ്റവും ഉയര്‍ന്ന താപനില. ഇടയ്ക്ക് […]

രാജ്യത്ത് കാറുകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി നിർമ്മാണ കമ്പനികൾ. നിലവിൽ, കാറുകളുടെ നിർമ്മാണ ചിലവ് വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വില വർദ്ധനവ് നടപ്പാക്കാൻ പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മെഴ്സിഡീസ് ബെൻസ്, കിയ ഇന്ത്യ, എംജി മോട്ടോർ എന്നീ കമ്പനികളാണ് വില വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ, ടാറ്റാ മോട്ടേഴ്സ്, മാരുതി സുസുക്കി തുടങ്ങിയ നിർമ്മാണ കമ്പനികൾ ഇതിനോടകം തന്നെ വില വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. 2023 ജനുവരി മുതലാണ് വാഹനങ്ങളുടെ വില വർദ്ധിക്കാൻ സാധ്യത. ഔഡി വാഹനങ്ങളുടെ വിലയിൽ 1.7 […]

ഡബ്ലിന്‍ : വിന്റര്‍ പ്രതിസന്ധികളില്‍ ആശുപത്രികളാകെ സമ്മര്‍ദ്ദത്തിലാകുന്ന സാഹചര്യത്തിലും നികത്താനുള്ളത് നൂറുകണക്കിന് ഡോക്ടര്‍മാരുടെ ഒഴിവുകള്‍.9 ലക്ഷം പേരാണ് രാജ്യത്താകെ ജിപിമാരെ കാത്ത് വെയ്റ്റിംഗ് ലിസ്റ്റില്‍ കഴിയുന്നത്. ഈ ഘട്ടത്തിലാണ് 900 സ്ഥിരം തസ്തികകള്‍ നികത്താനുള്ളത്. ഐറിഷ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ്സ് അസോസിയേഷന്‍(ഐ സി എച്ച് എ) ഉള്‍പ്പടെയുള്ള സംഘടനകള്‍ കഴിഞ്ഞ ഒരു ദശകമായി ഈ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നതാണ്.എന്നിട്ടും ഈ വിഷയത്തെ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. കരാര്‍ അന്തിമഘട്ടത്തില്‍… നിര്‍ദ്ദേശങ്ങളായി അതിനിടെ, പുതിയ പബ്ലിക്-ഓണ്‍ലി […]

രോ​ഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ജ്യൂസാണ് സെലറി ജ്യൂസ്. ഇതിന് ധാരാളം ആരോ​ഗ്യ​ഗുണങ്ങള്‍ ഉണ്ട്. അമിതവണ്ണവും ചാടിയ വയറും പലപ്പോഴും പലരേയും അസ്വസ്ഥരാക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഫൈബര്‍ അടങ്ങിയിട്ടുള്ള സെലറി ജ്യൂസ് കഴിക്കാവുന്നതാണ്. ദിവസവും വെറും വയറ്റില്‍ സെലറി ജ്യൂസ് കുടിക്കുന്നത് അമിത വണ്ണം കുറയ്ക്കാൻ സഹായിക്കും. ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റിഓക്‌സിഡന്റ് ഏജന്റായി പ്രവര്‍ത്തിക്കുന്ന എപിജെനിന്‍ എന്ന സസ്യ സംയുക്തം സെലറിയില്‍ അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി […]

error: Content is protected !!