ഒന്നുമറിയാതെ മാധവ് നാട്ടിലെത്തി, ''അച്ഛനും അമ്മയും നാളെവരും''

New Update

''അച്ഛനും അമ്മയും നാളെവരും'' എന്നാണ് ഇന്നലെ കൊച്ചിയിലെത്തിയ ആറുവയസുകാരന്‍ മാധവ് പറഞ്ഞത്. മാധവ് ആഹ്ലാദത്തിലായിരുന്നു. അവനൊപ്പം കളിക്കാന്‍ കൂട്ടുകാരി ഗൗരിയുണ്ട്. അഞ്ചു വയസ്സുകാരി ഗൗരി ലക്ഷ്മിക്കും അമ്മ അശ്വതിക്കുമൊപ്പം മാധവ് ഇന്നലെ മൂന്നരയോടെ ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങി. നേപ്പാളിലെ ദാമനില്‍ റിസോര്‍ട്ടില്‍ മരിച്ച കോഴിക്കോട് സ്വദേശി രഞ്ജിത് കുമാറിന്റെയും ഇന്ദുലക്ഷ്മിയുടെയും മൂത്തമകനാണ് മാധവ്.

Advertisment

publive-image

അച്ഛനും അമ്മയും നാളെവരുമെന്നാണ് മാധവ് പറഞ്ഞത്. അവര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയിലാണെന്നാണ് മാധവിനെ അറിയിച്ചിരുന്നത് ഇന്ദുലക്ഷ്മിയുടെ സഹോദരീഭര്‍ത്താവും കരസേനാ ഉദ്യോഗസ്ഥനുമായ അനീഷ് ശ്രീധറാണ് ഡല്‍ഹിയില്‍നിന്ന് മാധവിനെ ഏറ്റെടുത്തത്. അച്ഛനുമമ്മയും അനിയനും മറ്റൊരുലോകത്തേക്ക് യാത്രയായതൊന്നും രണ്ടാം ക്ലാസുകാരനായ മാധവ് ഇനിയുമറിഞ്ഞിട്ടില്ല. മാധവിന്റെ കുഞ്ഞനുജന്‍ വൈഷ്ണവും അപകടത്തില്‍ മരിച്ചിരുന്നു.

പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ മൃതദേഹങ്ങള്‍ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ ടീച്ചിങ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രഞ്ജിത്തിന്റെ സഹപാഠി ജയകൃഷ്ണന്റെ ഭാര്യ അശ്വതിക്കും മകള്‍ക്കുമൊപ്പമാണ് മാധവിനെ കാഠ്മണ്ഡുവില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിക്കയച്ചത്. അനീഷ് ഉച്ചമുതല്‍ ഡല്‍ഹിയില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ഇന്നലെ രാത്രിയോടെ രഞ്ജിത് മാധവുമായി കൊച്ചിയിലെത്തി.

ദാമനിലെ റിസോര്‍ട്ട് മുറിയില്‍ ഹീറ്റര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ രഞ്ജിത്തിന്റെ കുടുംബം പ്രവീണ്‍ താമസിക്കുന്ന മുറിയിലേക്കു മാറിയതായിരുന്നു. മാധവ് ഉറക്കത്തിലായതിനാലാണ് ഒപ്പം കൂട്ടാഞ്ഞത്. അതിനാല്‍, അവന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.യാത്രാസംഘത്തിലെ മറ്റൊരു കുടുംബവും ബുധനാഴ്ച ഡല്‍ഹിവഴി തിരുവനന്തപുരത്തെത്തി.

madhav nepal calicut kochi
Advertisment