തിരുവനന്തപുരം: അട്ടപ്പാടി മധുകേസിൽ വീണ്ടും സാക്ഷി കൂറ് മാറി. പതിനൊന്നാം സാക്ഷി ചന്ദ്രൻ ആണ് കൂറ് മാറിയത്. ഇതോടെ രണ്ടു പ്രോസികൂഷ്യൻ സാക്ഷികൾ കൂറുമാറി. മജിസ്‌ട്രേറ്റിനു കൊടുത്ത മൊഴിയും മാറ്റി. പൊലിസ് ഭീഷണിക്ക് വഴങ്ങി ആണ് ആദ്യം മൊഴി നൽകിയത് എന്ന് ചന്ദ്രന്‍ ഇന്ന് കോടതിയിൽ പറഞ്ഞു.
/sathyam/media/post_attachments/Ndavw1s69XNE6dHOgXH4.jpg)
ഇന്നലെ പത്താം സാക്ഷി ഉണ്ണികൃഷ്ണനും കൂറ് മാറിയിരുന്നു. പൊലിസ് ഭീഷണിക്ക് വഴങ്ങിയാണ് ആദ്യം മൊഴി നൽകിയത് എന്നാണ് ഉണ്ണിക്കൃഷ്ണനും ഇന്നലെ കേടതിയില്‍ പറഞ്ഞത്.
കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമം നടത്തുന്നെന്ന് ആവര്‍ത്തിച്ച് മധുവിന്‍റെ കുടുംബം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പതിമൂന്നാം സാക്ഷി സുരേഷിനെ പ്രതികൾ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയെന്ന് മധുവിന്‍റെ സഹോദരി സരസു ആരോപിച്ചിരുന്നു.
സംഭവത്തിൽ അന്വേഷണം വേണമെന്നാണ് മധുവിന്‍റെ കുടുംബത്തിന്‍റെ ആവശ്യം. കേസിൽ നിന്ന് പിന്മാറാൻ പണം വാഗ്ദാനം ചെയ്തതായി മധുവിന്‍റെ അമ്മ മല്ലി പറഞ്ഞു. കേസിൽ നീതി കിട്ടുന്നത് വരെ പോരാടുമെന്നും മധുവിന്‍റെ കുടുംബം പറഞ്ഞിരുന്നു.