എനിക്ക് സ്വാതന്ത്ര്യം വേണം, എന്നാൽ അത് ലഭിച്ചില്ല ; മലയാള സീരിയല്‍ രംഗത്തു നിന്ന് പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി മധുമോഹന്‍

ഫിലിം ഡസ്ക്
Saturday, February 27, 2021

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഒരുകാലത്തെ ആരാധനാപാത്രമായിരുന്നു മധുമോഹന്‍.മധൂമോഹന്റെ പരമ്പരകൾ വളരെ പെട്ടെന്നാണ് ജനപ്രീതിയിലേക്ക് ഉയർന്നത് എന്നാല്‍ കുറച്ച് നാളുകൾക്ക് ശേഷം മധുമോഹന്‍ മിനിസ്‌ക്രീനില്‍ നിന്നും അപ്രത്യക്ഷനായി.

ഇപ്പോൾ തന്റെ പിന്മാറ്റത്തിന്റെ കാരണത്തെ കുറിച്ച് മധുമോഹന്‍ വെളിപ്പെടുത്തുന്നത് ഇങ്ങനെ.

ചാനല്‍ തീരുമാനിക്കുന്ന നിയന്ത്രണങ്ങളില്‍ നിന്നുകൊണ്ട് സീരിയല്‍ ചെയ്യാന്‍ കഴിയില്ലെന്നും അതിനാലാണ് മലയാളം സീരിയല്‍ ചെയ്യാത്തതെന്നുമാണ് മധുമോഹന്‍ പറയുന്നത്. എനിക്ക് സ്വാതന്ത്ര്യം വേണം. എന്നാൽ അത് ലഭിച്ചില്ല അദ്ദേഹം കൂട്ടിച്ചേർത്തു.

×