New Update
/sathyam/media/post_attachments/512T8I7oljF3ujvSujUH.jpg)
ഭോപാൽ∙ കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ നാല് തവണ തന്‍റെ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചിട്ടുണ്ടെന്നു൦ വേണ്ടിവന്നാല്‍ ഇനിയും വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണെന്നു൦ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. ബിജെപിയുടെ വെല്ലുവിളിയേറ്റെടുക്കുന്നതായും കമല്‍നാഥ് പറഞ്ഞു.
Advertisment
അധികാരമേറ്റെടുത്ത നാള്‍ മുതല്‍ തന്‍റെ സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നു - അദ്ദേഹം പറഞ്ഞു . ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നിര്‍ണായക നീക്കവുമായി ബിജെപി രംഗത്തെത്തിയിരുന്നു.
കമല്‍നാഥ് സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്നു കാണിച്ച് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനു കത്തയച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുമെന്നും ബിജെപി അവകാശവാദം ഉന്നയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us