മധ്യപ്രദേശില്‍ 6 മന്ത്രിമാരടക്കം 18 കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുങ്ങി. സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ! എംഎല്‍ എ മാരെ പൊക്കിയത് ജ്യോതിരാദിത്യ സിന്ധ്യയോ ബിജെപിയോ എന്നറിയാതെ കോണ്‍ഗ്രസ് ?

author-image
ജെ സി ജോസഫ്
New Update

publive-image

ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരാഴ്ചക്കിടെ രണ്ടാമതും പ്രതിസന്ധിയില്‍. ആറ് മന്ത്രിമാരടക്കം 18 കോണ്‍ഗ്രസ് എംഎല്‍എമാരെ പ്രത്യേക വിമാനത്തില്‍ ബെംഗളൂരുവിലെ അജ്ഞാത കേന്ദ്രത്തിലെത്തിച്ചു. മൂന്ന് പ്രത്യേക വിമാനങ്ങളിലാണ് എംഎല്‍എമാരെ ബെംഗളൂരുവില്‍ എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

Advertisment

ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫാണ്. തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി കമല്‍നാഥ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കാണുകയും സ്ഥിതിഗതികള്‍ അവരെ ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് നാടകീയ നീക്കങ്ങള്‍. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയോട് അടുപ്പം പുലര്‍ത്തുന്നവരാണ് ബെംഗളൂരുവിലെത്തിച്ച എംഎല്‍എമാരെല്ലാം.

ഡല്‍ഹിയിലുള്ള സിന്ധ്യയുമായി ആശയവിനിമയം നടത്തി പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം തുടങ്ങിയിട്ടുണ്ട്. കുതിരക്കച്ചവട നീക്കങ്ങള്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ കാണാതായ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പുതിയ തലവേദന.

ഈ മാസം 16നാണ് മധ്യപ്രദേശില്‍ നിയമസഭാ സമ്മേളനം തുടങ്ങുക. സമ്മേളനത്തില്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബിജെപിയുടെ നീക്കം. കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള പദ്ധതി ഊര്‍ജിതമാക്കുകയാണ് ബിജെപി. ഇതിനിടെ പാര്‍ട്ടിയില്‍ കമല്‍നാഥും സിന്ധ്യയും തമ്മിലുള്ള പോര് അതിലേറെ ശക്തവുമാണ്.

madhyapradesh
Advertisment