New Update
/sathyam/media/post_attachments/Hc3BApVc0CoRdeicevwA.jpg)
കണ്ണൂര്‍: മതപഠനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനടക്കം രണ്ട് പേര്‍ പിടിയില്‍.
Advertisment
പാനൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍, പോക്‌സോ വകുപ്പ് ചുമത്തി അധ്യാപകനായ മട്ടന്നൂര്‍ ചാവശ്ശേരി പൊറോറ സ്വദേശി അബ്‌ദുല്‍ റഷീദ് (46), മുതിര്‍ന്ന വിദ്യാര്‍ഥി കാസര്‍കോട് ഉപ്പളയിലെ മുഹമ്മദ് ബിലാല്‍ (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.പാനൂര്‍ സിഐ എം.പി ആസാദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. മൂന്ന് വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്. ഇതില്‍ മൂന്ന് കേസും അബ്‌ദുല്‍ റഷീദിനെതിരെയാണ്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us