മധുരയില്‍ പിഞ്ചു കുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ നടുറോഡില്‍! പൊലീസ് ഉദ്യോഗസ്ഥർ നായയെ ഓടിച്ച് കുഞ്ഞിന്റെ തല പെട്ടിയിലെടുത്ത് ആശുപത്രിയിലേക്കു മാറ്റി; സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു

New Update

publive-image

Image used for representational purposes

ചെന്നൈ: തമിഴ്നാട്ടിൽ പിഞ്ചുകുഞ്ഞിന്റെ തല കടിച്ചെടുത്തു നടുറോഡിലിറങ്ങി നായ. മധുര ബിബികുളത്താണു സംഭവം. ബുധനാഴ്ച ഉച്ചയോടെ ബിബികുളത്തുള്ള ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ പണമെടുക്കാനെത്തിയ ആളാണ് ഞെട്ടിക്കുന്ന കാഴ്ച ആദ്യം കണ്ടത്. വിവരം അറിയിച്ചതിന് പിന്നാല സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ നായയെ ഓടിച്ച് കുഞ്ഞിന്റെ തല പെട്ടിയിലെടുത്ത് ആശുപത്രിയിലേക്കു മാറ്റി.

Advertisment

കുട്ടിയുടെ തല മാത്രമായി കടിച്ചു പിടിച്ച് ഒരു നായ തെരുവിലൂടെ നടക്കുന്നുവെന്നാണു വിവരം ലഭിച്ചതെന്ന് തല്ലാക്കുളം പൊലീസ് പ്രതികരിച്ചു. ചെളി പുരണ്ട നിലയിലായിരുന്ന കുഞ്ഞിന്റെ തല. അതേസമയം കുട്ടിയുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സമീപത്തെ ഏതെങ്കിലും വീട്ടില്‍ നിന്ന് നായ കുഞ്ഞിനെ കടിച്ചെടുത്തതാകാന്‍ വഴിയില്ലെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആരെങ്കിലും ഉപേക്ഷിച്ച കുഞ്ഞിനെയാകാം നായ കടിച്ചതെന്നാണു പൊലീസിന്റെ നിഗമനം.

dog
Advertisment