എലിയല്ല, ഇവനൊരു പുലിതന്നെയാണ് !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

ബുദ്ധിശാലിയും ധൈര്യവാനുമായ 'മഗാവ' (Magawa) എന്ന എലി ഇപ്പോൾ സ്വർണ്ണമെഡൽ ജേതാവാണ്. നൂറുകണക്കിനാൾക്കാരുടെ ജീവനാണ് മഗാവ ഇതുവരെ രക്ഷിച്ചിരിക്കുന്നത്. ബെൽജിയത്തിലെ ചാരിറ്റി സംഘടനയായ പിഡിഎസ്എ ആണ് ഈ മെഡൽ നൽകിയിരിക്കുന്നത്.

Advertisment

കഴിഞ്ഞ 7 കൊല്ലത്തിനിടെ ഇതുവരെ 39 ലാൻഡ് മൈനുകളും 28 വിസ്ഫോടന സാമഗ്രികളും കണ്ടെത്തി നശിപ്പിക്കാൻ മഗാവ യാണ് സൈന്യത്തെ സഹായിച്ചത്. ലോകത്തെ ഏറ്റവും മികച്ച ലാൻഡ് മൈൻ ഡിറ്റക്ടർ എന്നാണ് മഗാവ അറിയപ്പെടുന്നത്.

publive-image

കംബോഡിയാണ് മഗാവയുടെ കർമ്മമണ്ഡലം. ടാൻസാനിയയിൽ പിറന്ന മഗാവ നാലുമാസമായപ്പോൾ മുതൽ വിസ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിനുള്ള ട്രെയിനിങ്ങിലായിരുന്നു. ശബ്ദവും ഗന്ധവും മനസ്സിലാക്കി യാണ് മൈനുകളും വിസ്ഫോടനവസ്തുക്കളും ഇത് കണ്ടെത്തുന്നത്. കംബോഡിയയിലെ വിമത ഗ്രൂപ്പുകളാണ് രാജ്യത്ത് ഇത്തരത്തിൽ മൈനുകളും സ്ഫോടനവസ്തുക്കളും മണ്ണിനടിയിൽ കുഴിച്ചിട്ടിരിക്കുന്നത്.

publive-image

ഇപ്പോൾ സ്വർണ്ണ മെഡൽ ലഭിച്ചതോടുകൂടി ഇനിമുതൽ മഗാവ 'ഹീറോ റാറ്റ്' എന്നാണ് അറിയപ്പെടുക. ഈ പദവി ലഭിക്കണമെങ്കിൽ ഒരു നിശ്ചിത സ്ഥലത്തെ മുഴുവൻ മൈനുകളും ഒരു പഴുതുമില്ലാതെ കണ്ടുപിടിക്കണമെന്നതാണ് നിയമം. മഗാവ 1,41,000 ചതുരശ്ര മീറ്ററിൽ കൂടുതൽ പ്രദേശം ഇത്തരത്തിൽ മൈൻ മുക്തമാകാൻ സഹായിച്ചിട്ടുണ്ട്. സമൂഹത്തിന് സുരക്ഷയൊരുക്കുന്ന മഹനീയ കൃത്യം എന്ന നിലയിൽ വളരെ സ്തുത്യർഹമായ പ്രവർത്തനമാണ് മഗാവ നടത്തിവരുന്നത്.

പിഡിഎസ്എ എന്ന സംഘടന ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി നായകൾക്കും പ്രാവുകൾക്കും സ്വർണ്ണമെഡലുകൾ സമ്മാനിച്ചിട്ടുണ്ട്. എന്നാൽ ഒരു എലിക്ക് ഇതാദ്യമായാണ് മെഡൽ നൽകുന്നത്.

belgium news
Advertisment