പാലാ: ഏഴാച്ചേരി ഗ്രാമത്തിന്റെ നെറുകയിലൂടെ വല്ലപ്പോഴുമൊരിക്കൽ പറക്കുന്ന വിമാനങ്ങളും വലിയ റബ്ബർത്തോട്ടങ്ങളിൽ തുരിശടിക്കാൻ വരുന്ന ഹെലികോപ്ടറുകളുമായിരുന്നൂ തോലമ്മാക്കലെ അപ്പച്ചനെന്ന ടി. എ. ജോസഫിന്റെ കാഴ്ചയിലെ ആദ്യ വിസ്മയങ്ങൾ.
/sathyam/media/post_attachments/K4n1sl1Fh3cTJ1mDvMte.jpg)
ഈ കാഴ്ചാനുഭവങ്ങൾ സ്വപ്നങ്ങളിലൂടെ പറത്തി യാഥാർത്ഥ്വത്തിൽ ലാൻഡ് ചെയ്തപ്പോൾ അപ്പച്ചൻ ഒന്നാന്തരമൊരു വിമാന ടെക്നീഷ്യനായി; ഇന്ത്യൻ വായുസേനയിൽ ജൂനിയർ വാറൻറ് ഓഫീസറും.
ഇരമ്പിയാർക്കുന്ന യുദ്ധവിമാനങ്ങൾ മിഗ്ഗും, സുഖോയ് യും മിറാഷുമൊക്കെ താവളത്തിലെത്തി വിശ്രമിക്കുമ്പോൾ അറ്റകുറ്റപ്പണികളിലായി അപ്പച്ചന് ശ്രദ്ധ. നീണ്ട മൂന്നു പതിറ്റാണ്ട് മുന്നോട്ടു പോയപ്പോൾ ഇടവേളകളിൽ മാജിക്കിനോടൊരു പൂതി തോന്നി. ജോലിയിൽ നിന്നു വിരമിച്ചപ്പോൾ മാജിക് പഠിക്കണമെന്ന ആഗ്രഹം കലശലായി.
/sathyam/media/post_attachments/U6KYFhVX6ywv5OAuApTH.jpg)
ഗുരുക്കന്മാരെ തപ്പി അപ്പച്ചനെങ്ങും പോയില്ല. സ്വന്തം സ്മാർട്ട് ഫോണിലെ ഗൂഗിളിൽ മണിക്കൂറുകളോളം പരതി നിരവധി മാജിക്ക് ഇനങ്ങൾ കണ്ടു മനസ്സിലാക്കി; പതിയെപ്പതിയെ അവയുടെ രഹസ്യവും.
ഇതിനായുള്ള ഉപകരണങ്ങൾ തേടിത്തേടിച്ചെന്നപ്പോൾ പലതിനും കേട്ടാൽ ഞെട്ടുന്ന വില. ഇതോടെ ഇത്തരം മാജിക്ക് ഉപകരണങ്ങൾ സ്വന്തമായി നിർമ്മിക്കാനുള്ള ആലോചനയായി. അങ്ങിനെ അതും പഠിച്ചു ചെയ്തു. ഇരുപതോളം മാജിക്ക് ഇനങ്ങൾക്ക് സ്വയം ഉപകരണങ്ങളുണ്ടാക്കി പരിശീലനം നടത്തി.
ഏഴാച്ചേരിയിലെ ''പകൽ വീട് " കൂട്ടായ്മയിൽ പരീക്ഷണ പ്രദർശനം നടത്തിയ തന്റെ മാജിക്ക് നാളെ ( 18.1. ) വൈകിട്ട് 7.15ന് ഏഴാച്ചേരി പള്ളിയിലെ തിരുനാളിന് നൂറു കണക്കിനാളുകൾക്ക് മുമ്പിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഈ 74- കാരൻ .
അപ്പച്ചനിലെ മജീഷ്യന്റെ സ്വപ്നങ്ങൾക്ക് ഭാര്യ ലില്ലിക്കുട്ടിയും സിംഗപ്പൂരിൽ ഷിപ്പിംഗ് കമ്പിനി ഉദ്യോഗസ്ഥയായ മകൾ സഞ്ചുവും അമേരിക്കയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ മകൻ മെൽവിനും സന്തോഷങ്ങളുടെ സപ്തവർണ്ണങ്ങൾ മാറി മാറി വരുന്ന വിസ്മയത്തൂവാല വീശുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us