ഇറാനില്‍ ഭൂചലനം; അഞ്ചു പേര്‍ക്ക് പരിക്ക്‌

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Monday, April 19, 2021

ടെഹ്‌റാന്‍: ഇറാനില്‍ ഭൂചലനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ചില വീടുകള്‍ തകര്‍ന്നു. തെക്കന്‍ പ്രദേശമായ ബുഷെറിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി.

ഈ പ്രദേശത്ത് ഒരു ആണവകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ വലിയ അപകടങ്ങളോ പരുക്കുകളോ ഉണ്ടായില്ലെന്ന് ഇറാൻ ടെലിവിഷൻ ചാനലുകൾ റിപ്പോർട്ട് ചെയ്തു.

×