ചെന്നൈ : മഹാബലിപുരം ബീച്ചില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന ദൃശ്യങ്ങളാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. സാധാരണ ജനം വളരെ ആവേശത്തോടെയാണ് ഇത് പ്രചരിപ്പിക്കുന്നത്.
എന്നാല്‍ പ്രധാനമന്ത്രിയുടെ വീഡിയോ പുറത്തുവന്നു മിനിറ്റുകള്‍ക്കുള്ളില്‍ അതിന്‍റെ പൊള്ളത്തരങ്ങള്‍ സംബന്ധിച്ചും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.
/sathyam/media/post_attachments/9AwUOO5jAAEsJuo8JsQw.jpg)
പ്രധാനമന്ത്രി താമസിച്ച മഹാബലിപുരത്തെ താജ് ഫിഷര്‍മാന്‍ കൌവ് പ്രൈവറ്റ് ബീച്ചിലാണ് പ്രധാനമന്ത്രി മിനറല്‍ വാട്ടര്‍ കുപ്പികള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പെറുക്കി നടക്കുന്നതായി ദൃശ്യങ്ങളില്‍ ഉള്ളത്. ഇതിനെതിരെ രണ്ടു വിഷയങ്ങളാണ് നിയമവൃത്തങ്ങള്‍ പോലും ഉയര്‍ത്തുന്നത് .
ഒന്ന് , രാജ്യം കണ്ട ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണിത്. Z' കാറ്റഗറി സുരക്ഷയുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു ദിവസങ്ങള്‍ മുന്‍പ് അദ്ദേഹം സഞ്ചരിക്കാന്‍ ഇടയുള്ള പ്രദേശങ്ങള്‍ മുഴുവന്‍ എസ് പി ജി ഏറ്റെടുക്കും.
എന്നാല്‍ രാജ്യത്തെ രണ്ടാമത്തെ വി വി ഐ പി ആണ്. മാത്രമല്ല ചൈനീസ് പ്രസിഡൻനറും അദ്ദേഹത്തിനൊപ്പം ഇവിടെ സന്ദര്‍ശനം നടത്തുകയാണ്. അങ്ങനൊരു മേഖലയില്‍ ഒരാഴ്ച മുന്‍പേ 'നിരോധനാഞ്ജ' നിലവില്‍ വരും.
ഒരാഴ്ചയായിട്ട് ഈ കടപ്പുറത്ത് ആർക്കും പ്രവേശനമില്ല. 1 മാസമായിട്ട് സന്തർശകർക്ക് കർശന നിയന്ത്രണം. ഒരു കുളവാഴപോലും കടപ്പുറത്ത് വരാതെ നോക്കാൻ നാഷണൽ സെക്യുരിറ്റി ഗാർഡുകളും ജാഗ്രതൈ.
10 മീറ്റർ ഇടവിട്ട് സെക്യൂരിറ്റി ചെക്കിംഗ് വിത്ത് സിസിടിവി കാമറ.. , ഒരു കടലാസ് കഷണം പോലും ആ മേഖലയില്‍ കിടക്കാന്‍ എസ് പി ജി സമ്മതിക്കില്ല. അവിടെങ്ങനെ പ്രധാനമന്ത്രിക്ക് പെറുക്കാന്‍ ഒരു ബാഗ് നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ലഭിച്ചു എന്നതാണ് ചോദ്യം.
അങ്ങനെയെങ്കില്‍ അത് വലിയ സുരക്ഷാ വീഴ്ചയാണ്. മാത്രമല്ല അത് പ്രൈവറ്റ് ബീച്ചാണ് . പ്രധാനമന്ത്രി വരുന്നതിനു ദിവസങ്ങള്‍ മുന്‍പ് ഇവിടം അതീവ ജാഗ്രതാ മേഖലയായി മാറ്റേണ്ടതാണ്. അവിടെ ഒരു കീറ കടലാസ് കിടക്കാന്‍ പാടില്ല പിന്നെങ്ങനെ ഇത് സംഭവിച്ചു.
അല്ലെങ്കില്‍ ഒന്നാംതരം കബളിപ്പിക്കല്‍. ജനത്തെ കാണിക്കാനായി അങ്ങനൊരു രംഗം കൃതിമമായി സൃഷ്ടിച്ചിരിക്കണം. അങ്ങനെ വേണമെങ്കില്‍ പോലും അവിടെ കിടന്ന മാലിന്യങ്ങള്‍ എസ്പി ജി ഉധ്യോഗസ്തര്‍ പരിശോധിക്കണം. അല്ലാതെ ഒരു പാഴ് വസ്തു പ്രധാനമന്ത്രി വരുന്ന മേഖലയില്‍ ഉണ്ടാകാന്‍ പാടില്ല.
എങ്കില്‍ പ്രധാനമന്ത്രിക്ക് പിറക്കാന്‍ പാകത്തില്‍ കുറെ സാധനങ്ങള്‍ അവിടെ എത്തിച്ചു തയ്യാറാക്കിയിരുന്നു എന്ന് വേണം അനുമാനിക്കാന്‍.
അങ്ങനെയെങ്കില്‍ അത് ജനത്തെ കബളിപ്പിക്കും വിധമാണ്. മാത്രമല്ല പ്രധാനമന്ത്രി ഈ വേയ്സ്റ്റ് ശേഖരിക്കുന്നതോ , നിരോധിക്കപെട്ട പ്ലാസ്റ്റിക് ബാഗിലും ? അതാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.
എന്തായാലും വിമര്‍ശനങ്ങള്‍ ഒക്കെ മാറ്റി നിര്‍ത്തിയാല്‍ അത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരെ നല്ലൊരു ബോധവത്കരണമാണ്. പക്ഷേ ആ അര്‍ഥത്തിലല്ല പോസ്റ്റ് ഇട്ടവരും വിമര്‍ശിക്കുന്നവരും ഇടപെട്ടതെന്ന് വ്യക്തം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us