ഒരു കോടിയിലേറെ പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കി മഹാരാഷ്ട്ര

ന്യൂസ് ബ്യൂറോ, മുംബൈ
Tuesday, July 27, 2021

മുംബൈ: ഒരു കോടിയിലധികം പേര്‍ക്ക് കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും നല്‍കി മഹാരാഷ്ട്ര. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാന ആരോഗ്യ സെക്രട്ടറി ഡോക്ടര്‍ പ്രദീപ് വ്യാസ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിന്‍ പോര്‍ട്ടലിലെ വിവരങ്ങളനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 1,00,64,308 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി. രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര.

×