ശിവസേനയെ പരമാവധി പ്രോത്സാഹിപ്പിച്ച് ബിജെപി സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തുക മാത്രം ലക്ഷ്യം. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു കോണ്‍ഗ്രസും എന്‍സിപിയും ശ്രമിക്കുന്നില്ല. 5 വര്‍ഷം കൊണ്ട് സേനാ - ബിജെപി സഖ്യത്തെ ശിഥിലമാക്കാനുള്ള തന്ത്രങ്ങളൊരുക്കി സോണിയയും പവാറും

author-image
മനോജ്‌ നായര്‍
Updated On
New Update

മുംബൈ : മഹാരാഷ്ട്രയിൽ ശിവസേന ബിജെപി സഖ്യത്തിന്‍റെ തമ്മിലടി ആസ്വദിച്ചു സിപിഎമ്മും കോൺഗ്രസ്സും. മുന്നണിയായി മത്സരിച്ച നിങ്ങൾ തന്നെ സർക്കാർ രൂപീകരിക്കണം- അതാണ്‌ ജനവിധി എന്നാണ് ബിജെപിയോട് പ്രതിപക്ഷം പറയുന്നത്.

Advertisment

തങ്ങൾ പ്രതിപക്ഷത്തിരിന്നുകൊള്ളാം എന്നാണ് കോൺഗ്രസിന്‍റെയും എൻസിപിയുടെയും നിലപാട്. എന്‍ സി പി കോൺഗ്രസ് സഖ്യം കാണിച്ച് ബിജെപിയെ വിരട്ടാനാണ് കഴിഞ്ഞ ദിവസങ്ങളിലൊക്കെ ശിവസേന ശ്രമിച്ചത്. അതിൽ ഒരു പരിധിവരെ അവര്‍ വിജയിക്കുകയും ചെയ്തു.

publive-image

ശിവസേനക്ക് പരമാവധി വിലപേശലിന് അവസരമൊരുക്കി സേനയേയും ബിജെപിയേയും തമ്മിൽ തെറ്റിക്കുക എന്നതാണ് ഇതിൽ എൻസിപി പ്രയോഗിച്ച തന്ത്രം. ഇതാണ് സർക്കാർ രൂപീകരണം ഇത്രയും നീളാൻ കാരണം.

യഥാർഥത്തിൽ കോൺഗ്രസ്സും എന്‍സിപിയും മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ തീരെ താല്പര്യപ്പെടുന്നില്ല. കോൺഗ്രസിന് അതിനോട് തീരെ താല്പര്യമില്ല. ഏച്ചുകെട്ടിയുള്ള കൂട്ടുകെട്ടുകൾഭാവിയില്‍ പാർട്ടിയെ തകർക്കുമെന്നാണ് കോൺഗ്രസിൻറെ വിലയിരുത്തൽ.

തട്ടിക്കൂട്ട് ഭൂരിപക്ഷവുമായി ബിജെപി സർക്കാർ രൂപീകരിച്ചാല്‍ മഹാരാഷ്ട്രയും ഹരിയാനയും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തങ്ങള്‍ക്കുള്ള ഫിക്സഡ് ഡെപ്പോസിറ്റ് ആയി മാറുമെന്നാണ് കോൺഗ്രസ് കാണുന്നത്. അതിനു പിന്നാലെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ തെരഞ്ഞെടുപ്പിൽ വന്‍ ഭൂരിപക്ഷത്തോടെ ഈ സംസ്ഥാനങ്ങളിൽ അധികാരത്തിലെത്താം എന്നും അവർ കണക്കുകൂട്ടുന്നു.

publive-image

അതിനാൽ തന്നെ എന്നെ മഹാരാഷ്ട്രയിൽ ഏതെങ്കിലും വിധത്തിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസ് ഇല്ല. ഇക്കാര്യം ശരത് പവാറിനെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ശിവസേനയെ പരമാവധി പ്രോത്സാഹിപ്പിച്ചു നിർത്തി ബിജെപി ബന്ധം പരമാവധി തകർക്കാനുള്ള എല്ലാ തന്ത്രങ്ങളും കോൺഗ്രസും എൻസിപിയും പ്രയോഗിക്കും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പാണ് കോൺഗ്രസിനെ ലക്ഷ്യം. മൂന്നാം തവണയും കേന്ദ്രഭരണം കൈവിട്ടു പോകുന്നതിനെപ്പറ്റി കോൺഗ്രസിന് ആലോചിക്കാൻ പോലും കഴിയില്ല.

അതിനു വിഘാദമാകുന്ന ഒരു നീക്കത്തിനും അവർ തയ്യാറല്ല. ശിവസേനയുമായി ചേർന്ന് മഹാരാഷ്ട്രയിൽ ഏച്ചുകെട്ടി സർക്കാർ ഉണ്ടാക്കിയാൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടിക്ക് തിരിച്ചടി ഉണ്ടാകും എന്നാണ് കോൺഗ്രസിന്‍റെ വിലയിരുത്തൽ.

mumbai maharastra
Advertisment