മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.93 ലക്ഷത്തിലേക്ക്; പുതിയതായി രോഗം സ്ഥിരീകരിച്ചത് 6364 പേര്‍ക്ക്; 198 മരണവും

ന്യൂസ് ബ്യൂറോ, മുംബൈ
Friday, July 3, 2020

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 6364 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 192990 ആയി.

24 മണിക്കൂറിനിടെ 198 മരണവും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 8376 ആയി ഉയര്‍ന്നു.

മുംബൈയില്‍ മാത്രം 1375 പോസിറ്റീവ് കേസുകളും 73 മരണവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 82074 ആയും മരണസംഖ്യ 4762 ആയും വര്‍ധിച്ചു. ധാരാവിയില്‍ എട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 2309 ആയി.

3515 പേരാണ് മഹാരാഷ്ട്രയില്‍ ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 104687 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 79911 പേര്‍ നിലവില്‍ ചികിത്സയിലാണ്.

×