മഹാരാഷ്ട്രയില്‍ വ്യാപിച്ചിരിക്കുന്നത് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കൊറോണ വൈറസ്: മരിച്ചു വീഴുന്നത് യുവാക്കള്‍; ഗുരുതര ലക്ഷണങ്ങളോ മറ്റു രോഗങ്ങളോ ഇല്ലാത്ത 25 വയസ്സുകാരന്‍ മരിച്ചു വീണതും കൊറോണ ബാധിച്ച്‌

New Update

മുംബൈ : മഹാരാഷ്ട്രയില്‍ വ്യാപിച്ചിരിക്കുന്നത് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കൊറോണ വൈറസ് . രോഗലക്ഷണങ്ങള്‍ ഇല്ലാതെ മരിച്ചു വീഴുന്നത് യുവാക്കളാണ് . ഗുരുതര ലക്ഷണങ്ങളോ മറ്റു രോഗങ്ങളോ ഇല്ലാത്ത 25 വയസ്സുകാരന്‍ കൂടി മരിച്ചതോടെ മഹാരാഷ്ട്രയില്‍ കോവിഡ് മരണം 251 ആയി ഉയര്‍ന്നു.

Advertisment

publive-image

കോവിഡ് ബാധിച്ച് സമാനരീതിയില്‍ യുവാവ് മരിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഇന്നലെ മാത്രം കോവിഡ് കവര്‍ന്നത് 19 ജീവന്‍. ആകെ രോഗികള്‍ 5218. ഇതില്‍ 3451 പേരും മുംബൈയില്‍.

പൂനെ റൂബി ഹാള്‍ ആശുപത്രിയില്‍ 19 നഴ്‌സുമാര്‍ക്കും 6 ജീവനക്കാര്‍ക്കും കൂടി കോവിഡ്. ഇതില്‍ പകുതിയിലേറെയും മലയാളികളാണ്. ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളായ മലയാളി നഴ്‌സുമാര്‍ 129 ആയി. ലക്ഷണങ്ങള്‍ ഇല്ലാതെയാണു പലര്‍ക്കും രോഗബാധ. ധാരാവിയില്‍ കോവിഡ് രോഗികള്‍ 180. ഇവിടെ 12 േപരാണു മരിച്ചത്. ആകെ രോഗികള്‍: 4690.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഡ്യൂട്ടി ചെയ്ത വനിത പൊലീസിനും കോവിഡ് സ്ഥിരീകരിച്ചു.

covid 19 corona death
Advertisment