Advertisment

മഹാരാഷ്ട്രയില്‍ അട്ടിമറിക്ക് സാധ്യത. ശിവസേന സര്‍ക്കാരുണ്ടാക്കിയാല്‍ 106 യുപിഎ എംഎല്‍എമാരുടെ പിന്തുണ വാക്ധാനം ചെയ്ത് ശരത് പവാറിന്‍റെ നീക്കം. താക്കറെയുടെ പ്രതിനിധി പവാറിനെ കണ്ടു

author-image
മനോജ്‌ നായര്‍
Updated On
New Update

മുംബൈ: മഹാരാഷ്ട്ര ബിജെപിയെ തിരിഞ്ഞുകുത്തുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി.ജെ.പി-ശിവസേന ചര്‍ച്ചകള്‍ പൊളിഞ്ഞതോടെ ശിവസേനയെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസും എന്‍ സിപിയും പുറത്തുനിന്നു പിന്തുണ നല്‍കി സര്‍ക്കാര്‍ രൂപീകരിക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായി .

Advertisment

ശിവസേന നേതാവ് സഞ്ജയ് റാവത്ത് എന്‍.സി.പി തലവന്‍ ശരദ് പവാറിനെ കണ്ട് ചര്‍ച്ച നടത്തിയതോടെ മുംബൈയില്‍ അഭ്യൂഹങ്ങള്‍ പരക്കുകയാണ്.

publive-image

ശിവസേന സര്‍ക്കാര്‍ ഉണ്ടാക്കിയാല്‍ സഭയില്‍ 106 അംഗങ്ങളുടെ പിന്തുണയുള്ള യുപി എ പുറത്തുനിന്നു പിന്തുണയ്ക്കാമെന്നാണ് പവാര്‍ സേനയ്ക്ക് നല്‍കിയിരിക്കുന്ന ഉറപ്പെന്നാണ് സൂചന. യു പി എ യും 56 സീറ്റുള്ള ശിവസേനയും ചേര്‍ന്നാല്‍ സര്‍ക്കാരിന് സുഗമമായി ഭരിക്കാനാകും.

എന്നാല്‍ ശിവസേനയ്ക്ക് ബിജെപിക്കൊപ്പം ചേര്‍ന്ന് ഭരിക്കാനാണ് താല്പര്യം. അതിനായി പകുതി കാലയളവ് മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കാന്‍ അവര്‍ തയ്യാറാണ്. പക്ഷെ ബിജെപി അതിനു ഒരുക്കമല്ല.

ഇതോടെ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബദല്‍ സാധ്യതകള്‍ പരിശോധിക്കുമെന്ന ഭീഷണി ശിവസേന നല്‍കിയത് ആശങ്കയോടെയാണ് ബി.ജെ.പി ഉറ്റുനോക്കുന്നത്. മുഴുവന്‍ കാലാവധിയും ഒറ്റയ്ക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ബിജെപിയെ ബോധ്യപ്പെടുത്തി കൊടുക്കുക എന്ന തന്ത്രമാണ് ശിവസേന പയറ്റുന്നത്.

ഇന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ ഗവര്‍ണറെ സന്ദര്‍ശിച്ചു. എന്നാല്‍ തന്റെ സന്ദര്‍ശനം കര്‍ഷക പ്രശ്‌നവുമായി ബന്ധപ്പെട്ടാണെന്നും സര്‍ക്കാര്‍ രൂപീകരണവുമായി ഇതിന് ബന്ധമില്ലെന്നും ആദിത്യ പ്രതികരിച്ചു.

തിരഞ്ഞെടുപ്പിന് ശേഷം സഖ്യകക്ഷിയായ കോണ്‍ഗ്രസിനൊപ്പം പ്രതിപക്ഷത്തിരിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് എന്‍.സി.പി വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയുമായി ചേര്‍ന്നു മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കൂ എന്ന് നേരത്തെ ശിവസേനയും പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി പ്രഖ്യാപിച്ചതോടെ ശിവസേനയുടെ നിലപാടുകളില്‍ മാറ്റം പ്രകടമായിരുന്നു. ഇക്കാര്യത്തില്‍ തന്ത്രശാലിയായ പവാറിന്‍റെ പിന്തുണ ശിവസേനയ്ക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

21 ന് നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 288 സീറ്റില്‍ 105 സീറ്റാണ് ബി.ജെ.പി നേടിയത്. സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ ബി.ജെ.പിയ്ക്ക് 56 സീറ്റുള്ള ശിവസേനയുടെ പിന്തുണ ആവശ്യമാണ്. ഈ സാഹചര്യം മുതലെടുത്ത് പരമാവധി നേട്ടം ഉണ്ടാക്കാനാണ് ശിവസേനയുടെ ശ്രമം. എന്‍.സി.പിക്ക് 54 സീറ്റും കോണ്‍ഗ്രസിന് 44 സീറ്റുമാണ് സംസ്ഥാനത്തുള്ളത്.

bjp flop maharastra
Advertisment