മഹാരാഷ്ട്രയില്‍ ബിജെപി തന്ത്രങ്ങള്‍ പൊളിയുന്നു. ഭൂരിപക്ഷം നേടിയിട്ടും സര്‍ക്കാര്‍ ഉണ്ടാക്കാനായില്ല. ശിവസേനയെ ക്ഷണിച്ച് ഗവര്‍ണര്‍. പിന്തുണയ്ക്ക് ഉപാധികളുമായി കോണ്‍ഗ്രസും എന്‍സിപിയും

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, November 10, 2019

മുംബൈ ∙ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തില്‍ നിന്ന് ബിജെപി പിന്മാറിയതോടെ അടുത്ത ഊഴത്തിനായി ശിവസേനയെ ക്ഷണിച്ച് ഗവർണർ ഭഗത് സിങ് കോഷിയാരി.

സർക്കാർ രൂപീകരിക്കുന്നില്ലെന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി ഗവര്‍ണറെ അറിയിച്ചതിനു പിന്നാലെയാണ് രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ഗവർണർ ക്ഷണിച്ചത്. തിങ്കളാഴ്ച രാത്രി എഴരയ്ക്കകം മറുപടി നൽകാനാണ് ഗവർണറുടെ നിർദേശം.

എന്നാല്‍ സഖ്യത്തിനായി എൻസിപി ഉപാധികൾ മുന്നോട്ടുവച്ചിട്ടുണ്ട് . പിന്തുണക്കണമെങ്കില്‍ ശേവസേന എൻഡിഎ സഖ്യം വിടണമെന്നാണ് എൻസിപിയുടെ മുഖ്യ ഉപാധി.

കോണ്‍ഗ്രസിന്‍റെ ഉപാധിയും അതുതന്നെയാണ്. എന്‍ ഡി എ കക്ഷിയായ ഒരു പാര്‍ട്ടിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് പിന്തുണക്കില്ല. ഫലത്തില്‍ എന്‍ ഡി എ സഖ്യത്തിലെ ഏറ്റവും പ്രധാന പാര്‍ട്ടിയാണ് ഇപ്പോള്‍ ബിജെപിയുമായി തെറ്റി നില്‍ക്കുന്നത്.

ഇതിനെത്തുടർന്നു ശിവസേനാ നേതാവ് കേന്ദ്ര മന്ത്രി അരവിന്ദ് സാവന്ത് രാജി സന്നദ്ധത അറിയിച്ചതായും സൂചനയുണ്ട്. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ പറഞ്ഞു

അവസാനശ്രമത്തിലും ശിവസേന വഴങ്ങാത്ത സാഹചര്യത്തിലാണ് സർക്കാർ രൂപീകരിക്കുന്നതിൽ നിന്നും ബിജെപി പിന്മാറിയത്. സർക്കാർ രൂപീകരിക്കാനുള്ള അംഗബലമില്ലെന്നു കാവൽ മുഖ്യമന്ത്രിയും നിയമസഭാ കക്ഷി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഗവർണർ ഭഗത് സിങ് കോഷിയാരിയെ അറിയിക്കുകയായിരുന്നു. ഫലത്തില്‍ ബിജെപി ഇവിടെ പയറ്റിയ എല്ലാ തന്ത്രങ്ങളും പരാജയപ്പെടുകയായിരുന്നു.

×