മുംബൈ: ഹോം ഡെലിവറി സംവിധാനം ഉപയോഗിച്ച് മദ്യം ഓണ്‍ലൈനായി വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.
/sathyam/media/post_attachments/ZlEETECYi9WVfPeJDQ7I.jpg)
അതേസമയം മഹാരാഷ്ട്രയിലെ ധാരാവിയില്‍ കൊവിഡ് ബാധിച്ച് കഴിഞ്ഞദിവസം ഒരാള്‍ക്കൂടി മരിച്ചതോടെ മൊത്തം മരണം നാലായി. മഹാരാഷ്ട്രയിലെ വര്‍ധിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണം ആശങ്കയുളവാക്കുന്നതാണ്. 24 മണിക്കൂറിനിടെ 200 ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ആയിരം കടന്നിരുന്നു.