മുംബൈ :മഹാരാഷ്ട്രയില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകത്തിന് തന്റെ പിന്തുണയില്ലായിരുന്നുവെന്നു എൻ.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞതോടെ എന്‍.സി.പി പിളര്‍പ്പിലേക്ക്. അജിത് പവാറിന്റെ നീക്കം താന്‍ അറിഞ്ഞില്ല. തീരുമാനം വ്യക്തിപരമാണ്.
/sathyam/media/post_attachments/As3UP36xKoJU51gh6lAA.jpg)
എന്‍.സി.പിയുടെ തീരുമാനമല്ലെന്നു മുതിർന്ന നേതാവ് പ്രഫുല്‍ പട്ടേലും പ്രതികരിച്ചു. എൻ.സി.പി കേരളഘടകവും സഖ്യത്തെ തള്ളിയിരിക്കുകയാണ്. 22 എം.എല്‍.എമാരുടെ പിന്തുണ അജിത് പവാറിന് ഉണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.
ശരദ് പവാറും അറിഞ്ഞാണ് തീരുമാനമെന്ന റിപ്പോർട്ടുകൾ പുറത്തു വരുമ്പോഴാണ് ഇക്കാര്യം നിഷേധിച്ച് ശരദ് പവാർ തന്നെ രംഗത്തെത്തിയത്. സര്‍ക്കാരിനു ചെറുകക്ഷികളുടെ അടക്കം പിന്തുണയുണ്ടെന്നു ബിജെപി അവകാശപ്പെട്ടു.
എന്‍.സി.പി പിളര്‍ത്തിയിട്ടില്ലെന്നും പെട്ടെന്നുളള തീരുമാനമല്ലെന്നുമാണ് ബി.ജെ.പി വൃത്തങ്ങള്‍ പ്രതികരിച്ചത്. ചര്‍ച്ച നടന്നിരുന്നുവെന്നും ബി.ജെ.പി വ്യക്തമാക്കി. ശിവസേന വഞ്ചിച്ചപ്പോള്‍ കര്‍ഷക താല്‍പര്യത്തിനു പുതിയ വഴിതേടിയെന്ന നിലപാടാണ് ബിജെപിയുടെത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us