കൊടുംക്രൂരത: മഹാരാഷ്ട്രയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 40-കാരിയെ യുവാവ് പീഡിപ്പിച്ചു; യുവാവ് സ്ത്രീയെ സമീപിച്ചത് ഡോക്ടറാണെന്ന് പറഞ്ഞ് !

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 40-കാരിയെ യുവാവ് പീഡിപ്പിച്ചു. പന്‍വേലിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് സംഭവം നടന്നത്. 25കാരനായ യുവാവാണ്‌ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.

യുവാവും ഇതേ ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്നു കഴിഞ്ഞിരുന്നത്. ഇയാള്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലെ രണ്ടാം നിലയിലും യുവതി അഞ്ചാം നിലയിലും ആയിരുന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്.

അഞ്ചാം നിലയിലെ മറ്റൊരു മുറിയില്‍ യുവാവിന്റെ സഹോദരനും നിരീക്ഷണത്തിലുണ്ടായിരുന്നു. സഹോദരനെ സന്ദര്‍ശിക്കാനായി യുവാവ് സ്ഥിരം പോകുമായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ സ്ത്രീയെ കാണുന്നതും പീഡനം ആസൂത്രണം ചെയ്യുന്നതും.

ഇതിനിടയില്‍ കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതോടെ സഹോദരനെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ഇയാള്‍ വീണ്ടും അഞ്ചാം നിലയിലെത്തുകയും ഡോക്ടറാണെന്ന് പറഞ്ഞ് യുവതിയെ സമീപിക്കുകയുമായിരുന്നു.

ഇയാള്‍ ഡോക്ടറാണെന്ന് പറഞ്ഞപ്പോള്‍ യുവതി അത് വിശ്വസിച്ചു. തനിക്ക് ശരീരവേദനയുണ്ടെന്ന് യുവതി പറയുകയും ചെയ്തു. തുടര്‍ന്ന് യുവാവ് ഡോക്ടറാണെന്ന വ്യാജേന ശരീരം പരിശോധിക്കാന്‍ തുടങ്ങി.

എന്നാല്‍ ഇയാളുടെ പരിശോധനയില്‍ അസ്വഭാവികത തോന്നിയ യുവതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മുറിയുടെ വാതില്‍ ഇയാള്‍ പൂട്ടിയിട്ടിരുന്നതിനാല്‍ രക്ഷപ്പെടാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പന്‍വേല്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടറായ അശോഖ് രജ്പുത് പറഞ്ഞു.

യുവതിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിയുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല. ഇയാള്‍ക്ക് കൊവിഡില്ലെന്ന് കണ്ടെത്തിയാല്‍ ക്വാറന്റൈന്‍ കാലാവധിക്ക് ശേഷം അറസ്റ്റു ചെയ്യുമെന്നും നിലവില്‍ പ്രതി പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും ഇദ്ദേഹം പറഞ്ഞു.

Advertisment