മഹാരാഷ്ട്രയിൽ ആദ്യ സിക വൈറസ് രോഗബാധ സ്ഥിരീകരിച്ചു

New Update

publive-image

ഡൽഹി: മഹാരാഷ്ട്രയിൽ ആദ്യമായി സിക വൈറസ് രോഗബാധ സ്ഥിരീകരിച്ചു. പൂനെ ജില്ലയിലെ 50 വയസുകാരിക്കാണ് സിക വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്. നിലവിൽ ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മഹാരഷ്ട്ര ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

Advertisment

ഇതിനിടെ കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൂടി സിക വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സിക വൈറസ് രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 63 ആയി.

മൂന്ന് പേരാണ് നിലവിൽ രോഗികളായുള്ളത്. ഇവരാരും ഗർഭിണികളല്ല. ആശുപത്രിയിൽ അഡ്മിറ്റുമല്ല. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

NEWS
Advertisment