രണ്ട് വര്‍ഷം മുമ്പു വരെ സുഹൃത്തായിരുന്ന യുവാവിന്റെ സ്വഭാവം മോശമായപ്പോള്‍ സൗഹൃദം ഉപേക്ഷിച്ചു ; കലിപൂണ്ട യുവാവ് യുവതിയെ ജീവനോടെ കത്തിച്ചു കൊന്നു ; സംഭവം മുംബൈയില്‍

ന്യൂസ് ബ്യൂറോ, മുംബൈ
Monday, February 10, 2020

മുംബൈ : പിന്നാലെ നടന്ന് ശല്യം ചെയ്തയാൾ തീകൊളുത്തിയതിനെത്തുടർന്ന് ഗുരുതരമായി പരുക്കേറ്റ വനിതാ ലക്ചറർ മരിച്ചു. മഹാരാഷ്ട്രയിലെ വാർധ ജില്ലയിലെ ഹിൻഗൻഘട്ട് നഗരത്തിലെ അങ്കിത പിസുദ്ദെ (25) ആണ് ഫെബ്രുവരി മൂന്നിനുണ്ടായ ആക്രമണത്തെത്തുടർന്ന് കൊല്ലപ്പെട്ടത്. 40% പൊള്ളലേറ്റിരുന്ന അവർ പുലർച്ചെ 6.55നാണ് നാഗ്പുരിലെ ആശുപത്രിയിൽ മരിച്ചത്.

കോളജിലേക്കു ‌‌‌‌‌പോകുന്നതിനിടെയാണ് അങ്കിതയ്ക്കുനേരെ ആക്രമണം ഉണ്ടാകുന്നത്. വികേഷ് നഗ്രേൽ (27) എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തു. ഇയാൾ കുറച്ചുനാളുകളായി അങ്കിതയെ ശല്യം ചെയ്യുന്നുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

രണ്ടു വർഷം മുൻപു വരെ ഇവർ സുഹൃത്തുക്കളായിരുന്നെന്നും ഇയാളുടെ മോശം സ്വഭാവത്തെത്തുടർന്നാണ് അങ്കിത സുഹൃദ്ബന്ധം ഉപേക്ഷിച്ചതെന്നും പൊലീസ് വ്യക്തമാക്കി .

×