മഹാരാഷ്ട്രയില്‍ ഒരു മലയാളി നഴ്‌സിന് കൂടി കോവിഡ് സ്ഥിരീകരിച്ചു

New Update

പൂനെ : മഹാരാഷ്ട്രയില്‍ ഒരു മലയാളി നഴ്‌സിന് കൂടി കോവിഡ് സ്ഥിരീകരിച്ചു. പൂനെ റൂബി ഹാള്‍ ആശുപത്രിയിലെ നഴ്‌സിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗസാധ്യതയുള്ള 36 നഴ്‌സുമാരെ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്.

Advertisment

publive-image

നേരത്തെ ഇതേ ആശുപത്രിയിലെ നാല് നഴ്‌സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായുള്ള സമ്പര്‍ക്കം വഴിയാണ് ഇപ്പോള്‍ നഴ്‌സിനും രോഗബാധ ഉണ്ടായതെന്നാണ് വിലയിരുത്തുന്നത്.

നഴ്‌സിനെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.മുംബൈയില്‍ ഇതുവരെ 60 ഓളം മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചികില്‍സാ സൗകര്യം അടക്കം ഒരുക്കുന്നില്ലെന്ന് ആരോപിച്ച്‌ നേരത്തെ മലയാളി നഴ്‌സുമാര്‍ പരാതിയുമായി രംഗത്തുവന്നികുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

Advertisment