മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വീ​ണ്ടും കോ​വി​ഡ് വ്യാപനം: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം 8,623 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ന്യൂസ് ബ്യൂറോ, മുംബൈ
Saturday, February 27, 2021

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വീ​ണ്ടും പി​ടി​മു​റു​ക്കി കോ​വി​ഡ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം 8,623 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 21,46,777 ആ​യി.

51 പേ​ര്‍​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 52,092 ആ​യി.

20,20,951 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍​നി​ന്നും മു​ക്തി നേ​ടി. 72,530 പേ​രാ​ണ് നി​ല​വി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

×