മുംബൈ: മഹാരാഷ്ട്രയില്‍ ക്വാറന്റൈന് കേന്ദ്രമാക്കി മാറ്റിയ റിപ്പണ്‍ പാലസ് ഹോട്ടലില്‍ തീപ്പിടുത്തം. ചൊവ്വാഴ്ച വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
/sathyam/media/post_attachments/elIy8az3LZQBN9J8oqcB.jpg)
മുംബൈ സെന്‍ട്രലിലെ ബെലാസിസ് റോഡില്‍സ്ഥിതി ചെയ്യുന്ന റിപ്പണ്‍ പാലസ് ഹോട്ടലിന്റെ ഒന്നാം നിലയിലാണ് തീ പടര്‍ന്നത്. അഞ്ച് നില കെട്ടിടമാണിത്. ഒന്നിലേറെ അഗ്നിശമനേസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ ആണച്ചത്.
സംഭവം നടക്കുമ്പോള്‍ കെട്ടിടത്തില്‍ 25 പേര് ഉണ്ടായിരുന്നു. ഇവരെയെല്ലാം അഗ്നിശമന സേന രക്ഷപ്പെടുത്തി.