/sathyam/media/post_attachments/6EkBKDpQVBiubRI5eXRi.jpg)
മുംബൈ: 2021ൽ മഹാരാഷ്ട്രയിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിയെ തറപറ്റിക്കാൻ കോൺഗ്രസ്, ശിവസേന, എൻസിപി കൂട്ടുകെട്ട്.
കോൺഗ്രസും എൻസിപിയും ശിവസേനയും അടങ്ങുന്ന മഹാവികാസ് അഘാഡി ഒറ്റക്കെട്ടായി കളത്തിലിറങ്ങിയാൽ തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്കെതിരെ വിജയം നേടുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.കോൺഗ്രസ് അധ്യക്ഷൻ ബാലാസാഹേബ് തൊറാട്ടാണ് ഇതിന്റെ സൂചന നൽകിയത്.
ഈ തീരുമാനത്തിൻ മേലുള്ള നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ 12 മന്ത്രിമാരെയാണു നിയോഗിച്ചിരിക്കുന്നത്. കർഷകരുടെ വായ്പകൾ എഴുതിത്തള്ളിയ സംസ്ഥാന സർക്കാർ, കനത്ത മഴയിൽ കൃഷിനാശം സംഭവിച്ചവർക്കു ധനസഹായം നൽകിയിരുന്നു.
മൂന്നു പാർട്ടികളും ഒരുമിച്ചു നിന്നാൽ ബിജെപിയെ വലിയ ബുദ്ധിമുട്ടില്ലാതെ പരാജയപ്പെടുത്താനാകുമെന്നു ബാലാസാഹേബ് തൊറാട്ട് പറഞ്ഞു. കോവിഡ് കാലത്ത് കോൺഗ്രസ് പ്രവർത്തകർ മാതൃകാപരമായ പ്രവർത്തനമാണു നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.