-വി.എം പന്തക്കൽ
മാഹി: ഫ്രഞ്ച് കോളനി വാഴ്ചയിലായിരുന്ന മാഹി ജനാധിപത്യ ഇന്ത്യയുടെ ഭാഗമായി മാറിയിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനത്തലേക്ക് 52 വർഷത്തിനിടയിൽ 3 തവണയാണ് തിരഞ്ഞെടുപ്പ് നടന്നത്.
പ്രാദേശികഭരണ സ്വാതന്ത്ര്യം മയ്യഴിയുൾപ്പെട്ട പുതുച്ചേരിയിൽ അപൂർവമായ ഭരണവ്യവസ്ഥയാണ്. ഒടുവിലായി 9 വർഷത്തിന് ശേഷം കേരളത്തിനകത്തെ ഒമ്പതര ചതുരശ്ര കിലോമീറ്റർ മാത്രമുള്ള മാഹിയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുന്നു.
കഴിഞ്ഞ ദിവസം മലയാളിയായ റോയ് പി തോമസിനെ ഗവർണർ കിരൺ ബേദി പുതുച്ചേരി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതോടെ നടപടി ക്രമത്തിന് തുടക്കവുമായി.
ചരിത്രം
229 വർഷം പഴക്കമുള്ളതാണ് മാഹി നഗരസഭയുടെ ചരിത്രം. 1791 ൽ ഫ്രഞ്ചുകാരനായ ബൊയ്യെയാണ് മാഹി നഗരസഭ ഉണ്ടാക്കിയത്.1880 ൽ ജനാധിപത്യ പ്രക്രീയ നടപ്പിലാക്കി.1881ലെ ഫ്രഞ്ച് ഉത്തരവ് അനുസരിച്ച് മാഹി നഗരസഭയ്ക്ക് മേയർ പദവിയാണുള്ളത്. അദ്ദേഹം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ആണ്.
പ്രമ്യേ മഴി സ്ത്യാദാലാവീല് എന്ന പദവിയിലാണ് അറിയപ്പെട്ടത്. ക്രമസമാധാന പ്രശ്നം വന്നാൽ വെടിവയ്ക്കാൻ ഉത്തരവ് നൽകാൻ അധികാരമുള്ള വ്യക്തി.
1968 ലാണ് ആദ്യമായി പുതുച്ചേരിയിൽ തിരഞ്ഞെടുപ് നടന്നത്. 1974ൽ മുൻസിപ്പൽ ആക്ടും വില്ലേജ് കമ്മ്യൂൺ പഞ്ചായത്ത് ആക്ടും നിലവിൽ വന്നതോടെ മെറിയും മേയറും പോയി മുനിസിപ്പാലിറ്റിയും ചെയർമാനും നിലവിൽ വന്നു
ചരിത്രത്തിൽ വടുവൻ കുട്ടി വക്കീലാണ് ആദ്യത്തെ തദ്ദേശിയ മേയർ. തുടർന്ന് പുന്നരാമോട്ടി, കെ.എ.ഗോപാലൻ, ഇടക്കാലത്ത് ബ്രൂണോദ് റൊസാരിയോ എന്ന ഫ്രഞ്ച് കാരനും മേയറായി. സ്വാതന്ത്ര്യത്തിന് ശേഷം വളവിൽ കേശവനും വി എൻ പുരുഷോത്തമനും ചെയർമാൻ പദവിയിൽ എത്തി
1975 ൽ അടിയന്തിരാവസ്ഥ നിലവിൽ വന്നതോടെ ആദ്യ കൗൺസിലിൻ്റെ കാലാവധി 1978 വരെ നീണ്ടു.കാലാവധി കഴിഞ്ഞപ്പോൾ മാഹി നഗരസഭയുടെ നിയന്ത്രണം ഭരണ തലവനായ അഡ്മിനിസ്ട്രേറ്റരുടെ കീഴിലുമായി (കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിക്ക് തമിഴ്നാട്ടിലെ പുതുച്ചേരി, കാരിക്കാൽ, പഴയ ആന്ധ്രപ്രദേശിലെ യാനം, കേരളത്തിലെ മാഹി എന്നിവയാണ് ഭരണ പ്രദേശങ്ങൾ).
1978 മാർച്ച് 31ന് നഗരസഭയുടെ കാലാവധി അവസാനിച്ചു. പിന്നീട് 38 വർഷക്കാലം സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നില്ല.
2006 ലാണ് മദ്രാസ് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ജൂലൈ 11 ന് നഗരസഭ അധികാരത്തിൽ എത്തിയത് 2011 ജൂലൈ 11 ന് 10.30 ന് കൗൺസിലിൻ്റെ കാലാവധി അവസാനിച്ചതോടെ മാഹി നഗരസഭയിൽ നിന്നും ജനാധിപത്യം പടിയിറങ്ങി.
ഒടുവിൽ മാഹി ഉൾപ്പെട്ട പുതുച്ചേരി സംസ്ഥാനത്ത് പ്രാദേശിക ഭരണത്തിനായുള്ള തിരഞ്ഞെടുപ്പ് ആരവം ഉയരുകയാണ്.
2006 ൽ കോൺഗ്രസിലെ രമേശ് പറമ്പത്ത് ചെയർമാനും പി.പി വിനോദ് വൈസ് ചെയർമാനുമായി യുപിഎ മുന്നണി സംവിധാനമാണ് അധികാരത്തിൽ എത്തിയത്. വാർഡ് പുനർനിർണയത്തെ തുടർന്ന് 15 ൽ നിന്നം 10 വാർഡുകളായി ചുരുങ്ങി.
പുതുച്ചേരിയിലെ രാഷ്ടീയ നേതൃത്വത്തിന് തദ്ദേശ സ്വയംഭരണത്തിനോട് വലിയ താൽപര്യമില്ല.. എംഎൽഎ മാരുടെ അധികാരം കുറയുമെന്ന ഭീതി. അതിനാൽ തിരഞ്ഞെടുപ്പിനെ കോടതി കയറ്റാൻ മിടുക്കമാരാണ് പുതുച്ചേരിക്കാർ - കാത്തിരുന്നു കാണാം പുതുച്ചേരിയിലെ പ്രാദേശിക തിരഞ്ഞെടുപ്പ് -
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us