New Update
സ്വന്തം ഗ്രാമത്തിലുള്ളവർക്കായി സൗജന്യ കോവിഡ് വാക്സിൻ വിതരണം ചെയ്ത് തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു. ആന്ധ്രാ പ്രദേശിലെ ബുറുപലേ എന്ന ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കുമായാണ് വാക്സിൻ നൽകിയത്. ഇതിനായി ഏഴ് ദിവസം നീണ്ടു നിൽക്കുന്ന വാക്സിനേഷൻ ഡ്രൈവും ഗ്രാമത്തിൽ നടത്തി.
Advertisment
മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്കറാണ് വാക്സിനേഷൻ പൂർത്തിയാക്കിയ വിവരം അറിയിച്ചത്.
ഗ്രാമവാസികൾ വാക്സിൻ എടുക്കുന്നതിന്റെ ഫോട്ടോയും നമ്രത ഷെയര്‍ ചെയ്തിട്ടുണ്ട്. ആന്ധ്ര ഹോസ്പിറ്റൽസുമായി ചേർന്നാണ് വാക്സിൻ വിതരണം നടപ്പിക്കിയത്. വാക്സിൻ സ്വീകരിച്ച എല്ല ജനങ്ങള്‍ക്കും നമ്രത നന്ദി പറഞ്ഞു.