നെയ്യാറ്റിന്‍കരയില്‍ ആന പാപ്പാനെ കുത്തിക്കൊന്നു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, January 16, 2021

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആന പാപ്പാനെ കുത്തിക്കൊന്നു. ഗൗരി നന്ദന്‍ എന്ന ആനയാണ് രണ്ടാം പാപ്പാന്‍ വിഷ്ണുവിനെ കുത്തിക്കൊന്നത്. ആയയില്‍ ക്ഷേത്ര വക ആനയാണ് ആക്രമണം നടത്തിയത്. ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ പുരയിടത്താണ് പതിവായി ആനയെ കെട്ടുന്നത്. ഇന്ന് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതിന് ഇടയിലായിരുന്നു സംഭവം.

×