മാറിയ കാലത്തിന്റെ ആസ്വാദന മുഖമായ 'മെയിന്‍ സ്ട്രീം ടി വി ആപ്പ്'മലയാളികളുടെ മനം കവരുന്നു; സിനിമകള്‍, പാട്ടുകള്‍, വെബ് സീരിസുകള്‍ തുടങ്ങിയവയെല്ലാം ലഭ്യം

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേഷകരില്‍ ആസ്വാദനത്തിന്റെ നവ്യാനുഭവം പകര്‍ന്ന് ശ്രദ്ധേയമായി മാറിയിരിക്കുകയാണ് 'മെയിന്‍ സ്ട്രീം ടിവി ആപ്പ്' എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം.

Advertisment

മലയാളി പ്രേക്ഷകരെ മാത്രം ലക്ഷ്യം വച്ചുള്ള ഈ സൗജന്യ സേവന ആപ്പില്‍ മലയാളത്തിലുള്ള സിനിമകള്‍, പാട്ടുകള്‍, ഹ്രസ്വചിത്രങ്ങള്‍, വെബ്‌സീരിസുകള്‍ തുടങ്ങിയവയെല്ലാം ലഭ്യമാണ്. പുതിയ ചില ചിത്രങ്ങളും ഇതിനോടകം മെയിന്‍സ്ട്രീം ആപ്പ് വഴി റിലീസ് ചെയ്തുകഴിഞ്ഞു. ഗൂഗിള്‍ സ്റ്റോറില്‍ മെയിന്‍സ്ട്രീം ആപ്പ് ലഭ്യമാണ്.

ഇതിനോടകം തന്നെ 700 -ഓളം മലയാള സിനിമകളുടെയും മൂവായിരത്തോളം ഹ്രസ്വ ചിത്രങ്ങളും ഈ മലയാളി ആപ്പില്‍ ലഭ്യമാണ്. ഒ ടി ടിയുടെ വിനോദ സാദ്ധ്യതകള്‍ പ്രാദേശിക പ്രേക്ഷകര്‍ക്കായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ആശയമാണ് വര്‍ഷങ്ങളായി മാധ്യമ രംഗത്ത് പ്രവര്‍ത്തന പരിചയമുള്ള ശിവ എസ് എന്ന ബാംഗ്ലൂര്‍ മലയാളി മെയിന്‍സ്ട്രീം ടി വി എന്ന സൗജന്യ പ്ലാറ്റ്‌ഫോമിലൂടെ യാഥാര്‍ഥ്യമാക്കുന്നത്.

"ദൃശ്യ മാധ്യമത്തിന്റെ കലാപരമായ സാധ്യതകള്‍ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തലമുറയാണിവിടെ ഉള്ളത്. ഒരു മൊബൈല്‍ ക്യാമറയും രസകരമായ, പിടിച്ചിരുത്താവുന്ന ആശയവുമുണ്ടെങ്കില്‍, വല്യ സാമ്ബത്തിക ചിലവുകള്‍ ഇല്ലാതെ ആര്‍ക്കും ഒരു ഹ്രസ്വ ചിത്രമോ വെബ് സീരീസോ സ്റ്റാന്‍ഡ് അപ്പ് കോമഡിയോ ചെയ്യാന്‍ സാധിക്കും. അത്തരം പ്രാദേശികമായി നിര്‍മിക്കപ്പെടുന്ന ചിത്രങ്ങളില്‍ നിന്ന് മികച്ചത് കണ്ടെത്തി പ്രേക്ഷകര്‍ക്ക് സൗജന്യമായി എത്തിക്കാനുള്ള സംവിധാനമാണ് ഈ ആപ്പിലൂടെ ലക്ഷ്യമിടുന്നത്," ശിവ പറയുന്നു.

"മലയാളി ഓണ്‍ലൈന്‍ പ്രേക്ഷകരുടെ അഭിരുചികള്‍ക്കും താല്‍പ്പര്യത്തിനും അടിസ്ഥാനമാക്കിയുള്ള സിനിമകള്‍, ഹ്രസ്വചിത്രങ്ങള്‍, വെബ് സീരീസുകള്‍ തുടങ്ങിയവയില്‍ നിന്നും മികച്ചവയെ കണ്ടെത്തി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുകയാണ് മെയിന്‍സ്ട്രീം ലക്ഷ്യമിടുന്നത്," ഇതിന്റെ സ്‌ഥാപകരില്‍ ഒരാളായ ജയകൃഷ്ണന്‍ പറയുന്നു.

യുവതലമുറയെ മാത്രമല്ല ആപ്പ് ലക്ഷ്യമിടുന്നത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും അഭിരുചികള്‍ക്കനുസരിച്ചുള്ള ചിത്രങ്ങളും കാര്‍ട്ടൂണുകളും ഹ്രസ്വചിത്രങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്.

Advertisment