Advertisment

മൈസൂരു കൂട്ടബലാത്സംഗം; നാലുപേര്‍ കസ്റ്റഡിയില്‍; പിടിയിലായത് തമിഴ്‌നാട്ടില്‍ നിന്ന്‌

New Update

ചെന്നൈ: ചാമുണ്ഡിഹില്‍സിന് സമീപത്തുവെച്ച് എംബിഎ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗക്കേസില്‍ നാല് പേര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട്ടില്‍ വച്ചാണ് പ്രതികളെ മൈസൂരു സിറ്റി പൊലീസ് പിടികൂടിയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Advertisment

publive-image

പിടിയിലായവരില്‍ മൂന്ന് പേര്‍ മലയാളികളാണെന്നാണ് സൂചന. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. ഓഗസ്റ്റ് 24നാണ് യുപി സ്വദേശിയായ 22കാരി കൂട്ടബലാത്സംഗത്തിനിരയായത്. സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ക്രുരമായി പീഡിപ്പിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ 30 ലധികം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. നാട്ടുകാരാണ് പ്രതികളെന്നായിരുന്നു പൊലീസിന്റെ ആദ്യസംശയം. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

 

 

arrest report
Advertisment