/sathyam/media/post_attachments/ib1chQ8HfaF8GPHnvBZ5.jpg)
പാരീസ്: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ സ്‌ഫോടന സമാനമായ ശബ്ദം കേട്ടത് ജനങ്ങളെ പരിഭ്രാന്തരാക്കി. കെട്ടിടങ്ങള്‍ക്കടക്കം ചെറിയ കുലുക്കമുണ്ടായതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ആളുകള്‍ പുറത്തേക്കിറങ്ങി ഓടി. ഫ്രഞ്ച് ഓപ്പണ്‍ നടക്കുന്ന സ്റ്റേഡിയത്തിലും ശബ്ദം മുഴങ്ങി.
എന്നാല്‍ സംഭവിച്ചത് സ്‌ഫോടനമല്ലെന്നും യുദ്ധവിമാനം പറന്നപ്പോഴുണ്ടായ ശബ്ദമായിരുന്നു അതെന്നുമാണ് ഫ്രഞ്ച് പൊലീസ് പറയുന്നത്.
റോളണ്ട് ഗരോസ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റില്‍ ശബ്ദം വ്യക്തമായി കേട്ടു. സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്കയും ജര്‍മന്‍താരം ഡൊമിനിക് കോഫെറും തമ്മിലുള്ള മത്സരം നടക്കുന്നതിനിടെയായിരുന്നു മുഴക്കം കേട്ടത്.
Explosion in Paris heard from games at Rolland Garros pic.twitter.com/3eVhSLrXQQ
— . (@wiIffff) September 30, 2020
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശബ്ദം കേട്ട് താരങ്ങള്‍ ആശങ്കയോടെ നോക്കുന്നത് വീഡിയോയില്‍ കാണാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us