സൊമാറ്റോ, പേടിഎം, ഡിസ്‌നെ ഹോട്‌സ്റ്റാര്‍ തുടങ്ങി നിരവധി പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തനരഹിതം; ഉപയോക്താക്കള്‍ ആശങ്കയില്‍

author-image
admin
New Update

publive-image

സൊമാറ്റോ, പേടിഎം, ഡിസ്‌നെ ഹോട്‌സ്റ്റാര്‍, സോണി ലൈവ്, പേടിം, പ്ലേസ്റ്റേഷന്‍ നെറ്റ്വര്‍ക്ക് തുടങ്ങിയവ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തനരഹിതമായതായി പരാതി. നിരവധി പേരാണ് ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ലഭിക്കുന്നില്ലെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആശങ്ക ഉന്നയിക്കുന്നത്.

Advertisment

ആഗോളതലത്തില്‍ ഈ സേവനങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡറായ അകാമൈ തകരാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി 8.55-ഓടെയാണ് ഈ പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തനരഹിതമായതെന്ന് ഇന്റര്‍നെറ്റ് ഔട്ടേജ് ട്രാക്കറായ ഡൗണ്‍ഡിറ്റക്ടര്‍ പറയുന്നു. 30 മിനിറ്റിനുള്ളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത തരാനാകുമെന്നാണ് അകാമൈ പറയുന്നത്.

Advertisment