കൊച്ചി: ജനങ്ങളെ അഴിമതിരഹിതമായി സേവിക്കുക എന്ന എന്റെ ആവശ്യം നടപ്പിലാക്കുന്ന ഒരു പാര്‍ട്ടിക്ക് വേണ്ടി താന്‍ കാത്തിരിക്കുകയാണെന്നും ഇക്കാര്യം അധികം വൈകാതെ എല്ലാവരെയും അറിയിക്കുമെന്നും മേജര്‍ രവി. എന്തെങ്കിലും പദവി ലഭിച്ചാല്‍ ഒരു രൂപ മാത്രമേ ശമ്പളമായി കൈപ്പറ്റൂവെന്നും ബാക്കി തുക പാവപ്പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
/sathyam/media/post_attachments/fEoZgrGhljXGheDaQtHu.jpg)
ഫേസ്ബുക്ക് പോസ്റ്റ്...
ഗുഡ് ഈവനിംഗ്.
ജനങ്ങളെ അഴിമതിരഹിതമായി സേവിക്കുക എന്ന എന്റെ ആവശ്യം നടപ്പിലാക്കുന്ന ഒരു പാര്‍ട്ടിക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. ഞാന്‍ ഇക്കാര്യം നിങ്ങളെ വൈകാതെ അറിയിക്കും. കുപ്രചരണങ്ങളില്‍ വീഴരുത്...ശരിയാണ്, ഞാന്‍ കോണ്‍ഗ്രസ് യാത്രയില്‍ പങ്കെടുത്തിരുന്നു...എന്റെ അഭ്യുദയകാംക്ഷികളോട് അത്രയും മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ...പൊതുജനസേവനത്തിന് പൂര്‍ണ പിന്തുണ നല്‍കുന്ന പാര്‍ട്ടിയോടൊപ്പം ഞാന്‍ നില്‍ക്കും...എന്തെങ്കിലും പദവി ലഭിച്ചാല്‍ ശമ്പളമായി ഒരു രൂപ കൈപ്പറ്റിയശേഷം ബാക്കി തുക പാവപ്പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കും. കാത്തിരിക്കൂ...ജയ് ഹിന്ദ്