26
Saturday November 2022

തൃപ്തിയുടെ കണ്ണുകളിൽ ഇന്നും മിന്നിമറയുന്ന മേജർ ശശിനായരുടെ പുഞ്ചിരിക്കുന്ന മുഖം !

പ്രകാശ് നായര്‍ മേലില
Saturday, August 1, 2020

തൻ്റെ സർവ്വസ്വവുമായിരുന്ന പ്രിയതമൻ ഈ ലോകത്തുനിന്ന് വിട്ടുപിരിഞ്ഞിട്ട് ഒരു വർഷത്തിലേറെ പിന്നിടു മ്പോഴും ആ സാന്നിദ്ധ്യവും സ്നേഹവായ്പ്പും കരുതലും നിലച്ചുപോയി എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഇനിയും തൃപ്തിക്കാകുന്നില്ല.

ഇന്നലെ മേജർ ശശിധരൻ നായരുടെ 34 മത് ജന്മദിനമായിരുന്നു. എറണാകുളത്തിനടുത്തുള്ള ചെങ്ങമനാട് സ്വദേശികളായ വിജയൻ നായരുടെയും ലതയുടെയും മകനായിരുന്ന ശശി, പഠിച്ചതും വളർന്നതുമെല്ലാം പൂണെയിലാണ്. അച്ഛൻ വിജയൻ നായർക്ക് പൂണെക്കടുത്തുള്ള Central Water & Power Research Station – Khadakwasla എന്ന സ്ഥലത്തായിരുന്നു ജോലി. പുണെയിലെ പ്രസിദ്ധമായ ഫർഗൂസൻ കോളേജിലാണ് ശശി പഠിച്ചത്.ഡിഗ്രിക്ക് രണ്ടാം വർഷം പഠിക്കുമ്പോൾ അച്ഛൻ മരിച്ചു.

കോളേജ് പഠനകാലത്താണ് സഹപാഠിയായിരുന്ന ഉത്തരേന്ത്യൻ സ്വദേശിനി തൃപ്തിയെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. ആ പരിചയം പിന്നീട് പ്രണയമായി മാറി. തൃപ്തി കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ മാസ്റ്റർ ഡിഗ്രിക്കാരിയാണ്.

ആർമിയിൽ ജോയിൻ ചെയ്ത ശശി 27 മത്തെ വയസ്സിൽ ക്യാപ്റ്റനായി. ആറുമാസത്തിനുശേഷം അമ്മയുടെ സമ്മതത്തോടെ തൃപ്തിയുമായുള്ള വിവാഹനിശ്ചയം നടന്നു.ഭാവിയെപ്പറ്റി ഏറെ സ്വപ്‍നങ്ങളായിരുന്നു ഇരുവരും നെയ്തുകൂട്ടിയത്‌. രണ്ടുദിവസത്തേക്ക് അവധി ലഭിച്ചാൽപ്പോലും ശശി, ആർമി ക്യാംപിൽനിന്ന് പൂണെയിലെക്കോടിയെത്തുമായിരുന്നു തൃപ്‍തിക്കൊപ്പം സമയം ചിലവിടുക എന്നതായിരുന്നു ലക്‌ഷ്യം.

എന്നാൽ വിധി അവർക്കിരുവർക്കുമായി കരുതിവച്ചത് മറ്റൊന്നായിരുന്നു. ഒരു പക്ഷേ അവരുടെ നിർമ്മലമായ പ്രണയത്തിൽ അസൂയപൂണ്ടാകുമോ എന്തോ ? വിവാഹനിശ്ചയം കഴിഞ്ഞ് നാളുകൾക്കുശേഷം തൃപ്തിക്കുണ്ടായ കാലുവേദന ഗുരുതരമായ multiple arteriosclerosis എന്ന ധമനികൾ ചുരുങ്ങുന്ന അപൂർവ്വ രോഗത്തിൻറെ ആരംഭമായി മാറി. തുടർചികിത്സകൾ ഫലം കണ്ടില്ല.എല്ലാവരെയും നിരാശയിലാഴ്ത്തി ഒടുവിൽ കാലുകൾ രണ്ടും മരവിച്ചുപോയ തൃപ്തി പൂർണ്ണമായും വീൽ ചെയറിൽ ബന്ധനസ്ഥയായി.

ജീവിതത്തിലൊരിക്കലും തൃപതിക്ക്‌ എഴുന്നേറ്റു നടക്കാൻ കഴിയില്ലെന്ന് ബോദ്ധ്യമായപ്പോൾ തൃപ്തിയുമാ യുള്ള വിവാഹത്തിൽ നിന്നും പിന്മാറാൻ സുഹൃത്തുക്കളുൾപ്പെടെ പലരും ശശിയെ നിർബന്ധിച്ചു. എന്നാൽ ശശി വഴങ്ങിയില്ല. തീരുമാനം മാറ്റിയില്ല.

ജീവിതത്തിൽ എല്ലാ അർത്ഥത്തിലും ഒരു പൂർണ്ണ പരാജയമായ തന്നെ മറക്കണമെന്നും ഒരിക്കലും ഒരു ഭാര്യയുടെ കടമ നിർവഹിക്കാൻ തനിക്കു കഴിയില്ലെന്നും മറ്റൊരു വിവാഹത്തിന് തയ്യറാകണെമെന്നും തൃപ്‍തി പലതവണ പറഞ്ഞിട്ടും കേൾക്കാൻ ശശി തയ്യാറായിരുന്നില്ല. ആ ദൃഢനിശ്ചയത്തിനുമുന്നിൽ എതിർപ്പുകളൊന്നും വിലപ്പോയില്ല.

2014 ൽ അവർ വിവാഹിതരായി. കതിർമണ്ഡപത്തിൽ നവവധുവായി വീൽ ചെയറിൽ ഇരുന്ന തൃപ്തിയുടെ കഴുത്തിൽ അദ്ദേഹം മാലചാർത്തവേ അവൾക്കൊപ്പം അവിടെ സന്നിഹിതരായിരുന്നവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞൊഴുകി. തൻ്റെ പ്രണയിനിയെ ആപത്തിലും കൈവിടാതെ നെഞ്ചോടുചേർത്ത ആ ഹൃദയവിശാലതയ്ക്കുമിന്നൽ എല്ലാവരും നമ്രശിരസ്കരാകുകയായിരുന്നു.

വിവാഹശേഷം മറ്റൊരാഘാതം കൂടി സംഭവിച്ചു. തലച്ചോറിലുണ്ടായ അമിത രക്തസ്രാവം മൂലം തൃപ്തിയുടെ അരയ്ക്ക് താഴെ പൂർണ്ണമായും പാരലൈസ് ആയി. കണ്ണുനീരിന്റെ ദിനങ്ങളായിരുന്നു വിവാഹശേഷം ഒന്നൊന്നായി കടന്നുപോയത്.അപ്പോഴും നിഴൽപോലെ ഊണിലും ഉറക്കത്തിലും സാന്ത്വനവും ധൈര്യവും പകർന്ന് ശശി ഒപ്പമുണ്ടായിരുന്നു.

ആശുപത്രിവാസവും ചികിത്സയും കഴിഞ്ഞശേഷം തൃപ്‍തിയേയും കൊണ്ട് ശശി തൻ്റെ ജോലിസ്ഥലമായ ചണ്ഡീഗഡിലേക്ക് പോകുകയായിരുന്നു. അവിടെ സേനയുടെ പരിപാടികളിലും പാർട്ടികളിലും ചാരിറ്റി പ്രോഗ്രാമുകളിലുമൊക്കെ തൃപ്തിയുമായി അവളുടെ വീൽ ചെയർ ഉന്തിവരുന്ന മേജർ ശശിധരൻ നായരെ കരഘോഷത്തോടെയായിരുന്നു സേനാംഗങ്ങളും അധികാരികളും സ്വീകരിച്ചിരുന്നത്. മിക്ക പരിപാടിക ളിലും ഇവരിരുവരുമായിരുന്ന ശ്രദ്ധാകേന്ദ്രങ്ങൾ. തൃപ്തിയോട് എല്ലാവരും അളവറ്റ സ്നേഹം കാണിച്ചിരുന്നു.

” ദൈവമുണ്ടോ എന്നെനിക്കറിയില്ല , പക്ഷേ ഒന്നെനിക്കറിയാം എൻ്റെ ഭർത്താവ് മേജർ ശശിധരൻ നായർ, എനിക്ക് ദൈവത്തെക്കാൾ കുറഞ്ഞ മറ്റൊന്നുമല്ല ” ഒരു സൈനിക ചടങ്ങിൽ പങ്കെടുത്ത തൃപ്തി പറഞ്ഞ ഈ വാക്കുകൾ കേട്ട് ഉന്നതസൈനികാധികാരികളുൾപ്പെടെയുള്ളവർ എഴുന്നേറ്റുനിന്നാണ് കരഘോഷം മുഴക്കിയത്.

മേജർ ശശി പുണെയ്ക്ക് സ്ഥലം മാറിവന്നപ്പോഴും അവിടെ നടക്കുന്ന എല്ലാ പരിപാടികളിലും തൃപതിയെയും ഒപ്പം കൂട്ടുമായിരുന്നു. ശശിയുടെയും തൃപ്തിയുടെയും അതുല്യപ്രണയകഥ അധികാരികളുൾപ്പെടെ സൈനി കവൃത്തങ്ങളിൽ മിക്കവർക്കും അറിയാമായിരുന്നു.

ശശിക്ക് കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോൾ ഏറ്റവും കൂടുതൽ വേവലാതിപ്പെട്ടത് തൃപ്തിയായിരുന്നു. സംഘർഷഭരിതമായ കാശ്മീരിലെ സുരക്ഷാഭീഷണിയായിരുന്നു അതിനു കാരണം. തൃപ്തിയുടെ ആശങ്കകൾ കണക്കിലെടുത്ത് ഒരു മാസത്തെ ലീവെടുത്ത അദ്ദേഹം ആ നാളുകളിൽ പൂർണ്ണമായും തൃപ്തിയുടേതായി മാറുകയായിരുന്നു.

ലീവിനുശേഷം 2019 ജനുവരി 2 ന് കാശ്മീരിലേക്ക് മടങ്ങുമ്പോൾ തൃപ്തിയെ ചേർത്തുപിടിച്ച് ആ നെറുകയിൽ ചുംബിച്ചുകൊണ്ട് അദ്ദേഹം അവൾക്ക് വാക്കുനൽകി ..” ഞാൻ വേഗം വരും,ധൈര്യം കൈവിടരുത് ,തൊട്ടു വിളിപ്പാടകലെ എപ്പോഴും ഞാനുണ്ടാകും ”

മേജർ ശശി നായർ തൻ്റെ പ്രിയതമ തൃപ്തിക്ക് നൽകിയ ആ വാക്കുപാലിച്ചു. അദ്ദേഹം കാശ്മീരിലേക്ക് പോയി 12 മത്തെ ദിവസം അവൾക്കരുകിലെത്തി. പക്ഷേ വരുമ്പോഴൊക്കെ ഓടിവന്ന് തന്നെ ആശ്ലേഷിച്ചിരുന്ന ആ കരങ്ങൾ അന്ന് നിശ്ചലമായിരുന്നു. ദേശീയപതാകയിൽ പുതച്ചുകിടന്ന അദ്ദേഹത്തിൻ്റെ ശരീരത്തിൽ മുഖമമർത്തി അവൾ ജീവന്റെ തുടിപ്പുകൾക്കായി പരതി.

” എന്നെവിട്ടുപോകാൻ ശശിക്കൊരിക്കലുമാകില്ല,എനിക്ക് വാക്കുതന്നതാണ്, ദൈവമേ എന്നെ പരീക്ഷിച്ചു മതിയായില്ലേ? എൻ്റെ ജീവനെത്തിന് ബാക്കിയാക്കി , ആർക്കായി ഞാനിനി കാത്തിരിക്കണം ? ” തൃപ്തിയുടെ കരൾപിളർക്കുന്ന തേങ്ങലുകൾ കടുത്ത ദുഃഖഭാരത്തോടെയാണ് അവിടെ കൂടിയ ആളുകളും സൈനികരും ശ്രവിച്ചത്.

2019 ജനുവരി 11 ന് ജമ്മുകാശ്മീരിലെ LOC യോട് ചേർന്ന നഷേര സെക്ടറിൽ ഇന്ത്യൻ സേനയിലെ ഒരു ജൂനിയർ കമ്മിഷൻഡ് ഓഫീസറും രണ്ടു സൈനികരും പാക്ക് തീവ്രവാദികൾ ഒളിപ്പിച്ചുവച്ചിരുന്ന IED ബ്‌ളാസ്റ്റിൽ പരുക്കേറ്റതുമായി ബന്ധപ്പെട്ട നടത്തിയ സേർച്ച് ഓപ്പറേഷന് മേജർ ശശിധരൻ നായർ നേതൃത്വം നൽകവേ അപ്രതീക്ഷിതമായ മറ്റൊരു പൊട്ടിത്തെറിയിൽ മേജറും അദ്ദേഹത്തിൻ്റെ റൈഫിൾമാനും സംഭവസ്ഥലത്തു വച്ചുതന്നെ മരണമടയുകയായിരുന്നു.

ശശിയില്ലാത്ത ഒരു ലോകം ചിന്തിക്കാൻ പോലും കഴിയാത്ത തൃപ്തിയുടെ മനസ്സ് ഇനിയും ആ സത്യം ഉൾക്കൊള്ളാൻ തയ്യറായിട്ടില്ല.കാതിൽ ഇപ്പോഴും മുഴങ്ങുന്നത് ആ ശബ്ദമാണ് .. ” ഞാൻ വേഗം വരും,ധൈര്യം കൈവിടരുത് ,തൊട്ടു വിളിപ്പാടകലെ എപ്പോഴും ഞാനുണ്ടാകും ” .. പൂണെയിൽ തൃപ്തിയുടെ അനന്തമായ ആ കാത്തിരിപ്പ് ഇന്നും തുടരുന്നു………!

Related Posts

More News

ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് എം എം മണിയുടെ മറുപടി. നോട്ടീസ് കൊടുത്തതിന് പിന്നിൽ തനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവുമാണെന്ന് എം എം മണി വിമര്‍ശിച്ചു. അത് എന്റെ പണിയല്ല. താൻ അങ്ങനെ ആരോടും ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു. എസ് രാജേന്ദ്രൻ ഭൂമി കയ്യെറിയതാണോ എന്ന് തീരുമാനിക്കേണ്ടത് റവന്യു വകുപ്പാണ്. പഴയ എംഎൽഎ സ്ഥാനം ഉപയോഗിച്ച് വല്ല തട്ടിപ്പും നടത്തിയോ എന്ന് റവന്യു വകുപ്പാണ് തീരുമാനിക്കേണ്ടത്. താൻ അങ്ങനെ ഒന്നും പറഞ്ഞിട്ടുമില്ല, ഇനിയൊട്ട് പറയുകയുമില്ലെന്ന് […]

ഡല്‍ഹി: ശ്രദ്ധയുടെ മൃതദേഹം ഫ്രിഡ്ജിലിരിക്കെ കാമുകൻ അഫ്താബ് പൂനാവാല ഫ്ലാറ്റിലേക്ക് ക്ഷണിച്ച സ്ത്രീ ഡോക്ടറാണെന്ന് പൊലീസ് കണ്ടെത്തി. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീയെയാണ് അഫ്താബ് ഫ്ലാറ്റിലേക്ക് ക്ഷണിച്ചത്. ഈ സമയം ശ്രദ്ധയുടെ മൃതദേഹം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ‘ബംബിൾ’ എന്ന ഡേറ്റിങ് ആപ്പിലൂടെയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ യുവതിയുമായി അഫ്താബ് പരിചപ്പെടുന്നത്. പിന്നീട് ഇവരെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. യുവതിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. ഡേറ്റിങ് ആപ്പ് അധികൃതരുമായും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ആപ് വഴി അഫ്താബ് നിരവധി […]

വിറ്റാമിൻ ഡി കൂടുതലായും സൂര്യവെളിച്ചം തട്ടുന്നതിലൂടെ നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നതാണ്. രണ്ട് തരത്തിലുള്ള വിറ്റാമിൻ ഡി ഉണ്ട്. വിറ്റാമിൻ ഡി 2 സസ്യഭക്ഷണത്തിൽ കാണപ്പെടുന്നു. വിറ്റാമിൻ ഡി 3 മൃഗങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ കാണപ്പെടുന്നു. വിറ്റാമിൻ ഡി 3 ആരോഗ്യകരമായ വളർച്ചക്കും വികാസത്തിനും സഹായകരമായതിനാൽ കുട്ടികളുടെ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ്. കുട്ടികളുടെ ആരോഗ്യത്തിന് വിറ്റാമിൻ ഡി നൽകുന്ന നിരവധി ഗുണങ്ങളിൽ ചിലത് ഇതാ.. 1. പ്രതിരോധശേഷി വർധിപ്പിക്കുന്നു ശരീരത്തിൽ, കോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും പ്രതിരോധശേഷി വികസിപ്പിക്കുന്നതിനും രോഗ പ്രതിരോധം […]

തിരുവനന്തപുരം: ഗവർണറെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ ദിനത്തിൽ മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയിലാണ് വിമർശനം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ സമ്മർദ്ദത്തിലാക്കാൻ ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്നവരെ പോലും ഉപയോഗിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് ഇന്നേക്ക് 73 വർഷം പൂർത്തിയാവുകയാണ്. 1946 മുതൽ 1949 വരെയുള്ള മൂന്നു വര്‍ഷകാലയളവിൽ ഭരണഘടനാ നിര്‍മ്മാണ സഭയിൽ നടത്തിയ ദീര്‍ഘവും ചരിത്രപ്രസിദ്ധവുമായ സംവാദങ്ങള്‍ക്കൊടുവിലാണ് ജനങ്ങള്‍ അവര്‍ക്കായി നൽകിയ ഭരണഘടന രൂപംകൊണ്ടത്. ജനാധിപത്യ […]

ചെന്നൈ : പിഎസ്എൽവി സി 54 ദൗത്യത്തിന്‍റെ ആദ്യ ഘട്ടം വിജയം. സമുദ്ര നിരീക്ഷണത്തിനുള്ള ഓഷ്യൻ സാറ്റ് 3 ഉപഗ്രഹത്തെ 742 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ കൃത്യമായി സ്ഥാപിച്ചു. സഹയാത്രികരായ മറ്റ് എട്ട് ചെറു ഉപഗ്രഹങ്ങളെ അടുത്ത ഘട്ടത്തിൽ ഭ്രമണപഥത്തിൽ സ്ഥാപിക്കും. ഇതിനായി റോക്കറ്റിന്‍റെ അവസാന ഘട്ടത്തെ 528 കിലോമീറ്റർ ഉയരത്തിലേക്ക് താഴ്ത്തുന്ന പ്രക്രിയ തുടരുകയാണ്. ബഹിരാകാശ സ്റ്റാർട്ടപ്പുകളായ പിക്സലിന്‍റെയും ധ്രുവസ്പേസിന്‍റെയും ഉപഗ്രഹങ്ങളും അമേരിക്കയിൽ നിന്നുള്ള നാല് ആസ്ട്രോകാസ്റ്റ് ഉപഗ്രഹങ്ങളുമാണ് ഇനി ഭ്രമണപഥത്തിൽ സ്ഥാപിക്കാനുള്ളത്. പിഎസ്എൽവി വളരെ […]

തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘർഷം മനപൂർവം ഉണ്ടാക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം നടത്തുകയാണെന്നും സമരം നടത്തുന്നവരിൽ തന്നെ വ്യത്യസ്ത ചേരികളുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. സർക്കാർ എന്നും മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ് നിന്നത്. ഒരിക്കലും നടത്താൻ കഴിയാത്ത ആവശ്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ ചർച്ചക്ക് വരുന്നതെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. ചർച്ച പരാജയപെടുന്നതും സമരക്കാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലമാണെന്നും ശിവൻകുട്ടി വിമര്‍ശിച്ചു.

കൊച്ചി: വിഴിഞ്ഞം തുറമുഖ നി‌ർമ്മാണത്തിന് പാറയെത്തിച്ച ലോറികളെല്ലാം തകർത്ത് വൻ സംഘർഷമാണ് വിഴിഞ്ഞത്ത് തുടരുന്നത്. വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രദേശത്തേക്കുള്ള ഹെവി വാഹനങ്ങൾ കടന്നു പോകുന്നതു തടയില്ലെന്ന് സമരക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകിയതിനു പിന്നാലെയാണ് ഇന്ന് രാവിലെ ലോറികൾ തടഞ്ഞിടുകയും തിരിച്ച് അയയ്ക്കുകയും ചെയ്തത്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് മതിയായ സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമ്മാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിംഗ് കമ്പനിയും നൽകിയ ഹർജികൾ ഹൈക്കോടതി നവംബർ 28 നു പരിഗണിക്കാനിരിക്കുകയാണ്. ക്രമസമാധാനം ഉറപ്പാക്കാനും […]

കണ്ണൂര്‍ : തലശ്ശേരിയെ നടുക്കിയ ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി വിൽപന ചോദ്യം ചെയ്തതതിലുള്ള പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമെന്ന് റിമാന്റ് റിപ്പോർട്ട്. കേസിലെ രണ്ടാം പ്രതി ജാക്സന്റെ വാഹനത്തിൽ കഞ്ചാവുണ്ടെന്ന സംശയത്തിൽ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. കൊല്ലപ്പെട്ട ഷമീറിന്റെ മകൻ ഷാബിലാണ് ഈ വിവരം പൊലീസിന് കൈമാറിയതെന്ന് കരുതിയായിരുന്നു ആക്രമണമെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്. കൊലപാതകത്തിന് മറ്റു കാരണങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് റിപ്പോട്ടിൽ വിശദീകരിക്കുന്നു. തലശ്ശേരി ഇരട്ടക്കൊലപാതകത്തിലെ ഏഴ് പ്രതികളയും തലശ്ശേരി സെഷൻസ് […]

തിരുവനന്തപുരം : മലപ്പുറത്ത് അഞ്ചാംപനി വ്യാപകമായകിന് പിന്നിൽ വാക്‌സിനോടുള്ള വിമുഖതയെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. 130 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. ഇതിൽ ചുരുക്കം പേർമാത്രമാണ് വാക്‌സിൻ എടുത്തിട്ടുള്ളത്. അവരിൽ നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായത്. രോഗം വ്യാപകമായതിന്റെ ഫലമായി വാക്‌സിനെടുത്തവർക്കും വൈറസ് ബാധയുണ്ടായെങ്കിലും അത് അപകടകരമായില്ല. ഈ സാഹചര്യത്തിൽ വാക്‌സിനോടുള്ള വിമുഖത പാടില്ലെന്നും കുട്ടികൾക്ക് വാക്‌സിൻ എടുത്തിട്ടുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിനേഷൻ വിമുഖതയകറ്റാൻ പ്രത്യേക കാമ്പെയിൻ ജില്ലയിൽ ആരംഭിക്കുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വീണാ ജോർജ് […]

error: Content is protected !!