മക്ക: മദീന-മക്ക ഗവർണർമാർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ കോവിഡ് വാക്‌സിൻ രണ്ടാമത് ഡോസാണ് ഇന്നലെ സ്വീകരിച്ചത്.
/sathyam/media/post_attachments/2rCJoMEs7TPu8af64mbg.jpg)
മക്ക ഗവർണർ ഖാലിദ് അൽഫൈസൽ രാജകുമാരൻ കോവിഡ് വാക്‌സിൻ രണ്ടാമത് ഡോസും മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ നുജൂദ് ആദ്യ ഡോസ് കുത്തിവെപ്പ് എടുക്കുന്നു.
മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. കിംഗ് ഫഹദ് ആശുപത്രിക്ക് സമീപമുള്ള നുജൂദ് മെഡിക്കൽ സെന്ററിൽ ആരംഭിച്ച വാക്‌സിൻ സെന്റർ ഉദ്ഘാടനം ചെയ്യുന്നതിനോട് അനുബന്ധിച്ചാണ് മദീന ഗവർണർ പ്രതിരോധ കുത്തിവെപ്പ് എടുത്തത്. ഇന്നലെ വൈകുന്നേരമാണ് വാക്സിന്‍ സ്വീകരിച്ചത്. ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ ഖാലിദ് അൽഫൈസൽ രാജകുമാരനും അദ്ദേഹത്തോടൊപ്പം വാക്‌സിൻ സ്വീകരിച്ചു. സൗദിയില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമായി നടക്കുകയാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us