മലമ്പുഴ: മലമ്പുഴക്കാര്‍ക്ക് വിഎസ് അച്യുതാനന്ദനെ മറന്നിട്ടൊരു തെരഞ്ഞടുപ്പില്ല. രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച കാലം മുതല്‍ വിഎസിനോടൊപ്പമുണ്ടായിരുന്ന വിഎസിന്റെ പ്രിയ ശിഷ്യന്‍ എ പ്രഭാകരനാണ് ഇത്തവണ മലമ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
/sathyam/media/post_attachments/SeFhHlcxOh9SFrLQkkVY.jpg)
പ്രഭാകരനൊപ്പം തന്നെ വിഎസിന്റെ ചിത്രങ്ങളും ഫ്‌ലക്‌സ് ബോര്‍ഡുകളും വാക്കുകളും മണ്ഡലത്തിലാകെ നിറയുന്നുണ്ട്. വിഎസ് നടത്തിയ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്ക് ഒരു വോട്ട് എന്ന നിലയ്ക്കാണ് മണ്ഡലത്തില്‍ പ്രഭാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണം.
വിഎസ് അല്ല ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്ന് ഇപ്പോഴും ഉള്‍ക്കൊള്ളാനാകാത്ത പ്രായം ചെന്ന നിരവധി ആളുകള്‍ മണ്ഡലത്തിലുണ്ടെന്ന് എ പ്രഭാകരന്‍ പറയുന്നു.
വിഎസ് ഇല്ലേ എന്ന് ചോദിക്കുന്നവരോട് ഞാന്‍ അദ്ദേഹത്തിന്റെ പകരക്കാരനാണ് എന്നാണ് പറയാറെന്നും പ്രഭാകരന്‍ പറയുന്നു. വിഎസ് മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും മുഖ്യതെരഞ്ഞെടുപ്പ് ഏജന്റും പ്രചരണത്തിന് നേതൃത്വം നല്‍കിയതും പ്രഭാകരന്‍ തന്നെയായിരുന്നു.