ഗ്രേറ്റ തന്‍ബര്‍ഗ് മലാലയെ കണ്ടു ; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, February 27, 2020

ലണ്ടന്‍: പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗും സമാധാന നൊബേല്‍ ജേതാവ് മലാല യൂസഫ് സായിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഓക്സ്ഫഡ് സര്‍വകലാശാലയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

ഇരുപത്തിരണ്ടുകാരിയായ മലാല ഓക്‌സ്‌ഫേഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിയിയാണ്. മലാല ഇന്‍സ്റ്റഗ്രാമില്‍ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ചു. ‘നന്ദി ഗേറ്റ തുന്‍ബര്‍ഗ്’ എന്നതിനൊപ്പമാണ് മലാല ചിത്രങ്ങള്‍ പങ്കുവെച്ചത്.

സമൂഹമാധ്യമങ്ങളില്‍ വൈറലായ ചിത്രം കുറഞ്ഞ സമയത്തിനുള്ളില്‍ 3.5 ലക്ഷത്തോളം പേരാണ് ലൈക്ക് ചെയ്തത്.

×