മലമ്പുഴ: അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനും ഇടവക മധ്യസ്ഥനുമായ വിശുദ്ധ യൂദാ തദേവൂസിൻ്റേയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും സംയുക്ത തിരുനാളിന് കൊടിയേറി.ഞായറാഴ്ച്ച രാവിലെ എട്ടിന് തത്തമംഗലം സെൻ്റ് മേരീസ് ഫൊറോനപള്ളി വികാരി ഫാ. ബെറ്റ്സൺ തൂക്കൂപറമ്പിലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി, ലദീഞ്ഞു നൊവേന, കൊടിയേറ്റ് എന്നിവയുണ്ടായി.
/sathyam/media/post_attachments/YCuHfEQSiNoQ1ExR1hEz.jpg)
തുടർന്ന് വെള്ളി വരെ എല്ലാ ദിവസവും വൈകീട്ട് 4.30ന് ജപമാല, ദിവ്യബലി, നൊവേന എന്നിവയുണ്ടാകും. തിരുനാൾ തലേന്നായ ശനി വൈകീട്ട് നാലിന് ഇടവകാദിനാചരണം. ജപമാല,ദിവ്യബലി, ആറിന് പൊതുസമ്മേളനം, കലാസന്ധ്യ. കാഞ്ഞിരപ്പുഴ സെൻ്റ് തോമസ് ഫൊറോന വികാരി ഫാ: ബിജു കല്ലിങ്കൽ അദ്ധ്യക്ഷനാകും. തുടർന്ന് സ്നേഹവിരുന്ന്.
/sathyam/media/post_attachments/KMYC4DpDOi6o1saHScLV.jpg)
തിരുനാൾ ദിവസമായ ഫെബ്രുവരി അഞ്ച് ഞായർ വൈകീട്ട് 3.30ന് പട്ടാമ്പി സെൻ്റ് പോൾസ് പള്ളി വികാരി ഫാ: എൽജോ കുറ്റിക്കാടൻ്റെ മുഖ്യകാർമ്മീകത്ത്വത്തിൽ ആഘോഷമായ തിരുന്നാൾ പാട്ടുകുർബ്ബാനയിൽ ജിം ഓഫ്സെറ്റ് ഡയറക്ടർ ഫാ.സിജോ കാരീക്കാട്ട് വചന സന്ദേശം നൽകും.
തുടർന്ന് മലമ്പുഴ കുരിശടിയിലേക്ക് തിരുനാൾ പ്രദിക്ഷണം. തിങ്കൾ രാവിലെ 6.30 ന് ഇടവകയിലെ മരിച്ചവർക്കു വേണ്ടിയുള്ള ഓർമ്മദിനാചരണത്തോടെ തിരൂന്നാൾ കൊടിയിറങ്ങുന്നു.
/sathyam/media/post_attachments/5LYEeBz9W7wCVZcu7sav.jpg)
വികാരി ഫാ.ആൻസൺ മേച്ചേരി, കൈക്കാരന്മാരായ ജോസ്പതിയാമറ്റത്തിൽ, വർഗ്ഗീസ് കൊള്ളന്നൂർ, കൺവീനർമാരായ സെബാസ്ത്യൻ പതിയാമറ്റത്തിൽ, ജോൺ പട്ടാശ്ശേരി എന്നിവർ തിരൂ നാൾ പരിപാടികൾക്ക് നേതൃത്വം നൽകും.