അഴുക്ക് ചാൽ നിർമ്മാണത്തിലെ അശാസ്ത്രീയമായ അപാകത പരിഹരിക്കണം: നടക്കാവ് മേൽപ്പാലം ആക്ഷൻ കൺവീനർ കെ. ശിവരാജേഷ്

New Update

മലമ്പുഴ: അകത്തേത്തറ നടക്കാവ് മേൽപ്പാല നിർമ്മാണത്തിന് ഇരുവശങ്ങളിലുമുള്ള അശാസ്ത്രീയമായ അഴുക്ക് ചാൽ നിർമ്മാണത്തിലെ അപാകാത പരിഹരിക്കണമെന്ന് നടക്കാവ് മേൽപ്പാലം ആക്ഷൻ കൺവീനർ കെ.ശിവരാജേഷ് അവശ്യപെട്ടു.

Advertisment

publive-image

ഇപ്പോൾ ഗെയ്റ്റ് മുതൽ പോസ്റ്റ്‌ ഓഫീസ് വരെ 300 മീറ്ററിലധികം നീളത്തിൽ പണിയുന്ന അഴുക്ക് ചാൽ മുൻപുള്ള മെയിൻ റോഡിനു കുറുകെയുള്ള ഏറെ പഴക്കമുള്ള ചെറിയ ചാലുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഈ പ്രദേശം മുഴുവൻ പ്രളയ സമയത്ത് വെള്ളത്തിൽ ആയിരുന്നു, മാത്രമല്ല മഴക്കാലമായാൽ കടുത്ത ദുരിതമാവും പരിസരവാസികൾക്ക്.

30 മീറ്റർ കൂടെ നിർമ്മാണത്തിലിരിക്കുന്ന ചാൽ നീട്ടുകയാണത്തിൽ അമ്പാട്ട്തോടിലേക്ക് ബന്ധിപ്പിക്കാം. എത്രയും വേഗം ഈ പ്രശ്നത്തിന് അടിയന്തിര പരിഹാരത്തിലൂടെ ഈ പ്രദേശത്തെ ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും കൂടാതെ പാലക്കാട്‌ ഭാഗത്തുള്ള നിർമാണത്തിന്റെ ഒരുവശത്തും സമാനമായ അഴുക്ക് ചാൽ പ്രശ്നങ്ങളുണ്ടെന്നും ആക്ഷൻ കൌൺസിൽ യോഗം വിലയിരുത്തി.

വിശദമായി നിവേദനം എ. പ്രഭാകരൻ എംഎൽഎക്കും, പഞ്ചായത്ത്‌ പ്രസിഡന്റ്‌, പി ഡബ്ല്യു ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർക്ക് നൽകാനും യോഗം തീരുമാനിച്ചു. ഭാരവാഹികളായ റിട്ട. സുബെദാർ മേജർ കെ. രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ തേക്കെത്തറ, കെ. രാമകൃഷ്ണൻ, ഉദയകുമാരമേനോൻ, എം വി. രാമചന്ദ്രൻ നായർ, സതീഷ് പുതുശേരി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Advertisment