മകളുടെ വിവാഹത്തിനായി സൂക്ഷിച്ച 35 പവൻ സ്വർണവും അര ലക്ഷവും മോഷണം പോയി; വിഷുവിന് കണികാണാനായി ഉരുളിയിൽ സൂക്ഷിച്ച സ്വർണ മോതിരവും കവർന്നു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: പുത്തനത്താണിയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 35 പവൻ സ്വർണ്ണവും 50, 000 രൂപയും മോഷ്ടിച്ചു. പരേതനായ കാഞ്ഞീരി ഉണ്ണികൃഷ്ണന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി വീട്ടുകാർ ബന്ധുവീട്ടിലേക്ക് പോയ സമയത്ത് മോഷണം നടന്നത്.

Advertisment

publive-image

മോഷണ ദിവസം വൈകീട്ടോടെയാണ് ഉണ്ണികൃഷ്ണന്റെ ഭാര്യ മിനിയും മക്കളും സ്വന്തം വീടായ തിരുനാവായയിലേക്ക് വീടുപൂട്ടിപോയത്. വെള്ളിയാഴ്ച രാവിലെ ആറോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്. തുടർന്ന് കൽപകഞ്ചേരി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകർത്ത മോഷ്ടാവ് താഴത്തെ നിലയിലെ മുഴുവൻ വാതിലുകളും തകർത്താണ് മോഷണം നടത്തിയത്. മകളുടെ വിവാഹത്തിനായി അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്.

വിഷുവിന് കണികാണാനായി ഉരുളിയിൽ സൂക്ഷിച്ച സ്വർണ മോതിരവും കവർന്നിട്ടുണ്ട്. കിടപ്പ് മുറികളിലെ അലമാറകളിലെ വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്.

Advertisment