മലപ്പുറത്ത് സ്കൂട്ടറും, ഇന്നോവ കാറും കൂട്ടിയിടിച്ച് ഡിഗ്രി വിദ്യാർത്ഥിനി മരിച്ചു

New Update

publive-image

Advertisment

മലപ്പുറം:  നിലമ്പൂരില്‍  സ്കൂട്ടറും, ഇന്നോവ കാറും കൂട്ടിയിടിച്ച് ഡിഗ്രി വിദ്യാർ ത്ഥിനി മരിച്ചു. അകമ്പാടം പാലോട്ടിൽ അബ്ദു റഹ്മാന്റെ മകള്‍ ഫാത്തിമ റാഷിദയാണ് മരിച്ചത്. പാലേമാട് ശ്രീ വിവേകാനന്ദ കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി നിയാണ്. അമിതവേഗത്തിൽ വരികയായിരുന്ന ഇന്നോവ കാർ പെണ്‍കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു,

ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും വിദഗ്ദ ചികിത്സക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്.

Advertisment