Advertisment

മേലങ്ങാടിയിൽ ഓടിക്കൊണ്ടിരിക്കേ ബൈക്ക് കത്തി നശിച്ചു

New Update

മലപ്പുറം: മേലങ്ങാടിയിൽ ശനിയാഴ്ച ഉച്ചക്ക് ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. ഓടിക്കൊണ്ടിരിക്കേയാണ് ബൈക്കിന് തീപിടിച്ചത്. ബൈക്ക് പൂർണമായും അഗ്‌നിക്കിരയായി.

publive-image

ബൈക്ക് കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. മാമ്പറ പെട്രോൾ പമ്പിൽ നിന്ന് ഫയർ എസ്റ്റിൻഗ്വിഷർ എത്തിച്ച് തീ അണക്കുകയായിരുന്നു.

bike
Advertisment