New Update
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം പരപ്പനങ്ങാടി സ്വദേശി പുഴക്കലകത്ത് ഫാത്തിമ (65) ആണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു മരണം.
Advertisment
അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണാണ്. ഞായറാഴ്ച്ചകളില്‍ അനാവശ്യമായി ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നുവെന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഞായറാഴ്ച്ചകളില്‍ സമ്പൂര്‍ണ
ലോക്ഡൗണ്‍ ആയിരിക്കുമെന്ന് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്.