മലപ്പുറം: എടവണ്ണയില്‍ രണ്ടു കുട്ടികളെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാണ്ടിയാട് കളരിക്കല്‍ കണ്ണച്ചംതൊടി ജിജേഷിന്റെ മകള്‍ ആരാധ്യ (അഞ്ച്), മാങ്കുന്നന്‍ നാരായണന്റെ മകള്‍ ഭാഗ്യശ്രീ (ഏഴ്) എന്നിവരാണ് മരിച്ചത്.
/sathyam/media/post_attachments/wlWJ6q1P59OsjwNS7KrF.jpg)
കളിക്കുന്നതിനിടെ കാണാതായ കുട്ടികളെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആരാധ്യ മഞ്ചേരി നുസ്റത്ത് സ്കൂള്‍ എല്‍കെജി വിദ്യാര്‍ഥിനിയും ഭാഗ്യശ്രീ മഞ്ചേരി ബ്ലോസം സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ്.